
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കോവിഡ് മരണം രണ്ടായി. 51 വയസ്സുള്ള സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാള്‍. ഇതോടെ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. 5 പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടുന്നത് നിരോധിച്ചതായി പൊലീസ് മേധാവി അറിയിച്ചു. ഈ മാസം 26 മുതല്‍ ഏപ്രില്‍ 9 വരെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കില്ല.
ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, കോള്‍ഡ് സ്റ്റോറുകള്‍, ഭക്ഷണശാലകള്‍, ഫാര്‍മസികള്‍, എന്നിവയ്ക്ക് ഇളവുണ്ടാകും. അത്യാവശ്യങ്ങള്‍ക്കല്ലാതെ രാജ്യ നിവാസികള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.