Currency

ബഹ്‌റൈനില്‍ സന്ദര്‍ശക വിസയില്‍ എത്തിയവരുടെ വിസ കാലാവധി നീട്ടി നല്‍കാന്‍ തീരുമാനം

സ്വന്തം ലേഖകന്‍Wednesday, April 22, 2020 1:56 pm

മനാമ: ബഹ്‌റൈനില്‍ സന്ദര്‍ശക വിസയില്‍ എത്തിയ ശേഷം കോവിഡിനെ തുടര്‍ന്നുള്ള യാത്രാ വിലക്ക് കാരണം നാട്ടില്‍ പോകാനാകാതെ വരികയും വിസ കാലാവധി കഴിയുകയും ചെയ്തവര്‍ക്കും ആശ്വാസമായി അധികൃതരുടെ പ്രഖ്യാപനം. ഈ സാഹചര്യത്തില്‍ അവരുടെ വിസ കാലാവധി നീട്ടി നല്‍കുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് അല്‍ ഹസന്‍ അറിയിച്ചു.

ഇതിനായി പ്രത്യേക അപേക്ഷയോ ചാര്‍ജോ വേണ്ടതില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചൊവ്വാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x