
മനാമ: മനുഷ്യാവകാശ-അടിസ്ഥാന സ്വാതന്ത്ര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ബഹ്റൈൻ മുന്നേറ്റം നടത്തിയതായി വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബ്ര് അദ്ദൂസരി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന 21 ാമത് മനുഷ്യാവകാശ കോര്‍ഡിനേഷൻ ഉന്നത സമിതി യോഗത്തിൻ അധ്യക്ഷത വഹിച്ച് സംസാരിക്കവേയാണു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഹമദ് രാജാവിന്റെ പരിഷ്കരണ പദ്ധതി എല്ലാ മേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. ഭരണഘടനയും നാഷണല്‍ ആക്ഷന്‍ ചാര്‍ട്ടറും എല്ലാവരുടെയും മനുഷ്യാവകാശം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മനുഷ്യാവകാശ മേഖലയില്‍ കഴിഞ്ഞ കാലത്ത് ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് മന്ത്രി വിശദമാക്കി.
രാഷ്ട്രീയവും മതപരവും സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും ബഹ്റൈന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.