Currency

ബഹ്‌റൈ­നി­ലെ­ സ്‌കൂ­ളു­കളെല്ലാം ഡി­ജി­റ്റൽ ആക്കുന്നു

സ്വന്തം ലേഖകൻMonday, November 7, 2016 10:48 am

ബഹ്‌റി­നി­ലെ­ സ്‌കൂ­ളു­കളെല്ലാം ഡി­ജി­റ്റൽ ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുഐമി. രാജ്യത്തെ എല്ലാ ഇന്റർമീഡിയറ്റ്, സെക്കന്ററി സ്‌കൂളുകളിലും ‘ഡിജിറ്റൽ എംപവർമെൻ്റ് ഇൻ എജുക്കേഷൻ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മനാമ: ബഹ്‌റൈ­നി­ലെ­ സ്‌കൂ­ളു­കളെല്ലാം ഡി­ജി­റ്റൽ ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് അൽ നുഐമി. രാജ്യത്തെ എല്ലാ ഇന്റർമീഡിയറ്റ്, സെക്കന്ററി സ്‌കൂളുകളിലും ‘ഡിജിറ്റൽ എംപവർമെൻ്റ് ഇൻ എജുക്കേഷൻ’ എന്ന പദ്ധതി ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പദ്ധതി വിജയകരമായി നടപ്പാക്കിയ 17 സ്‌കൂളുകളുടെ പ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിലാണ് പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചത്. ഡിജിറ്റൽ യുഗത്തിൽ കുട്ടികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകേണ്ടത് അത്യാവശ്യമാണ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങി, സ്‌കൂളിലെ ജീവനക്കാർക്ക് അവ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകും- അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x