ഫോർബ്സ് മിഡിൽ ഈസ്റ്റ് ബിസിനസ്സ് മാഗസിൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടിക പ്രകാരം അറബ് രാജ്യങ്ങളിലെ കരുത്തുറ്റ 100 വനിതാബിസിനസ്സുകാരിൽ ബഹ്റൈനിൽ നിന്നും 6 പേരാണു ഉൾപ്പെട്ടിട്ടുള്ളത്.
മനാമ: പൊതുവേ സ്ത്രീ സ്വാതന്ത്ര്യം കുറവുള്ള രാജ്യങ്ങളായാണു അറബ് രാജ്യങ്ങൾ. എന്നാൽ സമീപകാലത്ത് പല മേഖലകളിലും ഇവിടെ സ്ത്രീസാന്നിധ്യം വർദ്ധിച്ചുവരുന്നതായാണ് കണക്കുകൾ. ഇതിൽ പ്രധാനം സ്ത്രീകൾ മേധാവികളായുള്ള ബിസിനസ്സ് സ്ഥാപനങ്ങളുടെ എണ്ണത്തിൽ വരുന്ന വർദ്ധനവാണ്. ഫോർബ്സ് മിഡിൽ ഈസ്റ്റ് ബിസിനസ്സ് മാഗസിൻ കഴിഞ്ഞ ദിവസം പുറത്തുവിട്ട പട്ടിക പ്രകാരം അറബ് രാജ്യങ്ങളിലെ കരുത്തുറ്റ 100 വനിതാബിസിനസ്സുകാരിൽ ബഹ്റൈനിൽ നിന്നും 6 പേരാണു ഉൾപ്പെട്ടിട്ടുള്ളത്.
സ്ഥാപനത്തിൽ വഹിക്കുന്ന പഥവി, സംഘടനയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വലിപ്പം, ജീവനക്കാരുടെ എണ്ണം, വരുമാനം, ആസ്ഥി എന്നിവ മുൻ നിർത്തിയാണു പട്ടിക തയ്യറാക്കിയിരിക്കുന്നത്. ബി.എം.എം.ഐ ആൻഡ് എബ്ദ ബാങ്കിന്റെ ബോർഡ് മെമ്പറായ മോണ അൽ മൗയ്യാദ് ആണു ബഹറൈനിലെ ഏറ്റവും കരുത്തുറ്റ ബിസിനസ്സ് വനിത. പട്ടികയിൽ ഇവർ ആറാം സ്ഥാനത്ത് നിൽക്കുന്നു.
ബഹ്രൈൻ ടെലികമ്യൂണിക്കേഷൻ കമ്പനി സി.ഇ.ഓയായ മുന അൽ ഹഷെമി 18 ആം സ്ഥാനത്തും ബഹ്റൈൻ മുക്തലാകത് കമ്പനി ചീഫ് ഫിനാൻഷ്യൽ ഒഫീസർ സുഹ കർസൂൻ 27 ആം സ്ഥാനത്തും സെക്യൂരിറ്റീസ് ആൻഡ് ഇന്വെസ്റ്റ്മെന്റ് കമ്പനി സി.ഇ.ഒ നജില അൽ ഷിറാവി 31 സ്ഥാനത്തും അൽ സലാം ബാങ്ക് ബോർഡ് ഡയറക്റ്റർ ചെയർ പേഴ്സൺ ആയ ഷ്യ്ഖ ഹെസ്സ ബിന്റ് ഖലിഫ അൽ ഖലിഫ 77 ആം സ്ഥാനത്തും കനൂ ഗ്രൂപ്പ് ജനരൽ മാനേജർ മഹ കനൂ 75 ആം സ്ഥാനത്തും നിന്നുകൊണ്ട് 2016ലെ രാജ്യത്തെ പ്രധാന ബിസിനസ്സ് വനിതകളാകുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.