Currency

ബഹ്റൈൻ ഇന്ത്യൻ എംബസ്സി ഗാന്ധി ജയന്തി ആഘോഷിക്കുന്നു

സ്വന്തം ലേഖകൻSaturday, October 1, 2016 6:50 pm

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ രണ്ടിന് ബഹ്റൈൻ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രത്യേക പരിപാടികൾ നടക്കും.

മനാമ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ഒക്ടോബർ രണ്ടിന് ബഹ്റൈൻ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രത്യേക പരിപാടികൾ നടക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രവാസി ഭാരതീയ കേന്ദ്രയുടെ ഉദ്ഘാടനം നിർവഹിക്കുന്നത് വെബ്കാസ്റ്റിംഗിലൂടെ പ്രദർശിപ്പിക്കുകയും ചെയ്യും.

അന്നേ ദിവസം മഹാത്മ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഒരു ഫോട്ടോ എക്സിബിഷനും ഇന്ത്യൻ എംബസ്സി തയ്യാറാക്കിയിട്ടുണ്ട്. ബഹ്റൈൻ എക്സിബിഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ പ്രവേശനം സൗജന്യമായിരിക്കും. ഒക്റ്റോബർ നാല് വരെ ഫോട്ടോപ്രദർശനം ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x