തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന സന്തുലിത നിതാഖാത്ത് ഉറപ്പാക്കുന്ന നിയമം ഡിസംബർ 11 മുതൽ പ്രാബല്യത്തിൽ വരും.
റിയാദ്: തൊഴിൽ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന സന്തുലിത നിതാഖാത്ത് ഉറപ്പാക്കുന്ന നിയമം ഡിസംബർ 11 മുതൽ പ്രാബല്യത്തിൽ വരും. ഇതോടൊപ്പം സ്വദേശിവത്കരണത്തിന്റെ തോത്, സ്വദേശികള്‍ക്ക് നല്‍കുന്ന ശരാശരി വേതനം, തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതം, സ്വദേശികള്‍ ജോലിയില്‍ തുടരുന്ന കാലദൈര്‍ഘ്യം, ഉന്നത ശമ്പളത്തിലും പദവിയിലുമുള്ള സ്വദേശികളുടെ കണക്ക് എന്നിവ മുൻനിർത്തി രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളെ വേർതിരിക്കുകയും ചെയ്യും.
ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, നിരവധി തൊഴിലുകള്‍ വിദേശികള്‍ കയ്യടക്കിവെച്ച അവസ്ഥ, ഉല്‍പാദനക്ഷമതയില്ലായ്മ, ജോലിക്കാരില്‍ സൗദി സ്ത്രീകളുടെ കുറവ്, തൊഴില്‍ മേഖലയും വിദ്യാഭ്യാസ പാഠ്യപദ്ധതിയും തമ്മില്‍ ചേരാത്തത് എന്നിവയാണു സൗദി തൊഴിൽ മേഖല നേരിടുന്ന വെല്ലുവിളികളെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ഖത്താന്‍ അറിയിച്ചു.
സ്വദേശികളുടെ എണ്ണം തികച്ചതുകൊണ്ട് മാത്രം സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്‍െറ ആനുകൂല്യങ്ങള്‍ക്കു അര്‍ഹരാവില്ലെന്നും പുതിയ അഞ്ച് നിബന്ധനകള്‍ കൂടി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. www.mlsd.gov.sa എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ നിലവിലെ അവസ്ഥ പരിശോധിക്കാവുന്നതാണെന്നും അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.