Currency

കുവൈറ്റ് വിമാനത്താവളത്തിൽ യാത്രക്കാരല്ലാത്ത വിദേശികൾക്ക് നിയന്ത്രണം

സ്വന്തം ലേഖകൻSunday, November 20, 2016 10:38 am

കുവൈറ്റ് വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് യാത്രക്കാരല്ലാത്ത വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാരനൊപ്പം വരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനി പ്രധാന കവാടത്തിനു പുറത്ത് നിൽക്കേണ്ടി വരും.

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് യാത്രക്കാരല്ലാത്ത വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. യാത്രക്കാരനൊപ്പം വരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇനി പ്രധാന കവാടത്തിനു പുറത്ത് നിൽക്കേണ്ടി വരും. യാത്രക്കാരുടെ സുരക്ഷ മുൻ നിർത്തിയും വിമാനത്താവളത്തിനകത്തെ തിരക്ക് ഒഴിവാക്കാനുമാണ് ഈ തീരുമാനമെന്ന് പുതുതായി ചുമതലയേറ്റ എയര്പോര്ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ബ്രിഗേഡിയര്‍ വലീദ് അല്‍ സാലിഹ് അറിയിച്ചു.

ഇത് സംബന്ധിച്ച നിർദേശം വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് നൽകിയിട്ടുണ്ട്. നാട്ടിലേക്കു പോകുന്നവരുടെ കൈവശം സാധനങ്ങൾ കൊടുത്തയാക്കാനായി ആളുകള്‍ എത്തുന്നതടക്കമുള്ള കാര്യങ്ങൾ വിമാനത്താവളത്തിലെ തിരക്ക് വർധിക്കാൻ ഇടയാക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. നിലവില്‍ 50 ലക്ഷം യാത്രക്കാരാണ് പ്രതിവര്‍ഷം കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ സമീപകാലത്ത് വർധന ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x