പകൽ 11 നും 4 നും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നതിനാണ് വിലക്കെന്നു മാൻപവർ അതോറിറ്റി അറിയിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജൂൺ ഒന്നു മുതൽ ഉച്ച നേരങ്ങളിലെ പുറം ജോലികൾക്ക് ഇന്ന് മുതൽ വിലക്ക്. പകൽ 11 നും 4 നും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നതിനാണ് വിലക്കെന്നു മാൻപവർ അതോറിറ്റി അറിയിച്ചു.
രാജ്യത്തു വേനൽ കനക്കുന്ന ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ തൊഴിലാളികള്‍ക്ക് സൂര്യാഘാതം പോലുള്ള അപകടങ്ങള്‍ ഏല്‍ക്കാതിരിക്കുന്നതിനാണ് മധ്യാഹ്ന ഇടവേള നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കടുത്ത ചൂടിൽ തുറസ്സായ സ്ഥലങ്ങളിലും കൺസ്ട്രക്ഷൻ സൈറ്റുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമാണ് ആഗസ്റ്റ് 31 വരെ നീളുന്ന ഉച്ച നേരങ്ങളിലെ പുറം ജോലികൾക്കുള്ള വിലക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.