വായ്പയെടുത്ത തുക ചെലവഴിച്ചത് എന്തിനൊക്കെ എന്നത് സംബന്ധിച്ച ഇൻവോയിസുകൾ സമർപ്പിക്കാത്തവർക്കെതിരെ നിയമനടപടിയുമായി കുവൈറ്റിലെ പ്രാദേശിക ബാങ്കുകൾ.
കുവൈറ്റ് സിറ്റി: വായ്പയെടുത്ത തുക ചെലവഴിച്ചത് എന്തിനൊക്കെ എന്നത് സംബന്ധിച്ച ഇൻവോയിസുകൾ സമർപ്പിക്കാത്തവർക്കെതിരെ നിയമനടപടിയുമായി കുവൈറ്റിലെ പ്രാദേശിക ബാങ്കുകൾ. വായ്പയെടുത്തവർ അനുവദിച്ച തുകയുടെ 80 ശതമാനമെങ്കിലും ചെലവഴിച്ചത് എന്തിനൊക്കെ എന്നത് സംബന്ധിച്ച രേഖകൾ ബാങ്കിൽ സമർപ്പിക്കണമെന്ന നിബന്ധന മുമ്പ് കൊണ്ടുവന്നിരുന്നു. എന്നാൽ 55 ശതമാനം ആളുകളും ഇക്കാര്യം ഇതേവരെ ബാങ്കിനെ അറിയിച്ചിട്ടില്ല.
ഒക്ടോബർ അവസാനത്തോടെയും ഈ വിവരങ്ങൾ അറിയിക്കാത്തവരുടെ പേരുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഇവർക്ക് ഭാവിയിൽ യാതൊരുവിധ വായ്പകളും അനുവദിക്കുന്നതായിരിക്കില്ലെന്നും അധികൃതർ അറിയിച്ചു. വായ്പ തുക ലഭിച്ച് ആറ് മാസത്തിനുള്ളിൽ തുക ചെലവഴിക്കുന്നത് സംബന്ധിച്ച രേഖകൾ ബാങ്കിൽ സമർപ്പിക്കണമെന്നതാണ് നിബന്ധന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.