Currency

യുഎഇ വിസിറ്റിംഗ് വിസായ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നവർ സൂക്ഷിക്കുക

സ്വന്തം ലേഖകൻThursday, September 8, 2016 9:24 am

24 ബഹ്റൈൻ ദിനാർ ആണു നിലവിൽ ഒരു ഹൃസ്വകാലത്തേക്ക് യുഎഇ സന്ദർശിക്കുന്ന ബഹ്റൈൻ നിവാസികളിൽ നിന്നും വിസായ്ക്കായി ഈടാക്കുന്നത്. എന്നാൽ 70 ദിനാർ വരെ ഈടാക്കുന്ന വെബ്സൈറ്റുകൾ നിലവിലുണ്ട്.

മനാമ: ബഹ്റൈനിൽ നിന്നും യുഎഇ വിസിറ്റിംഗ് വിസായ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നവർ സൂക്ഷിക്കുക, നിങ്ങൾ ചിലപ്പോൾ യഥാർത്ഥ വെബ്സൈറ്റിലൂടെ അല്ലായിരിക്കും അപേക്ഷിക്കുക. ഇങ്ങനെ അപേക്ഷ സമർപ്പിച്ചാൽ മൂന്നിരട്ടിയോളം ഫീസ് നൽകേണ്ടതായും വന്നേക്കും.

24 ബഹ്റൈൻ ദിനാർ ആണു നിലവിൽ ഒരു ഹൃസ്വകാലത്തേക്ക് യുഎഇ സന്ദർശിക്കുന്ന ബഹ്റൈൻ നിവാസികളിൽ നിന്നും വിസായ്ക്കായി ഈടാക്കുന്നത്. എന്നാൽ 70 ദിനാർ വരെ ഈടാക്കുന്ന വെബ്സൈറ്റുകൾ നിലവിലുണ്ട്. യു.എ.ഇ ഗവണ്മെന്റിന്റെ  ഔദ്യോഗിക വെബ്സൈറ്റ് ഗൂഗിളിന്റെ സെർച്ച് ഫലങ്ങളിൽ ഉൾപ്പെടാൻ സാധ്യത കുറവായതിനാൽ പലർക്കും ഇത്തരത്തിൽ മൂന്നിരട്ടി തുക നൽകേണ്ടതായി വന്നിട്ടുണ്ട്.

ബഹ്റൈൻ നിവാസിയായ ഹരിഷ് പറയുന്നത് തനിക്കിത്തരത്തിൽ അമിത തുക നൽകേണ്ടതായി വന്നുവെന്നാണു. ഗൂഗിളിൽ സെർച്ച് ചെയ്തു ലഭിച്ച യുഎഇ സർക്കാരിന്റെ ഔദ്യോഗിക പോർട്ടൽ എന്ന മട്ടിലുള്ള ഒരു വെബ്സൈറ്റിലാണു താൻ അപേക്ഷ നൽകിയത്. എന്നാൽ പിന്നീടു എംബസ്സിയുമായി ബന്ധപ്പെട്ടപ്പോൾ ആണു അറിഞ്ഞത് www.government.ae , www.ednrd.ae. എന്നിവയാണു ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ട ഔദ്യോഗിക സൈറ്റുകളെന്ന്. ഈ സൈറ്റുകൾ 24ന്ദിനാർ മാത്രമേ ഈടാക്കുകയുള്ളൂ- അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x