മലേഷ്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഇതേ കാരണം മൂലം ബ്യൂട്ടി ആൻഡ് ദി ബീസ്റ്റിനു വിലക്ക് എർപെടുത്തിയിരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും ഹോളിവുഡ് സിനിമ ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് പിൻവലിച്ചു . ചിത്രത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിർമ്മാതാക്കൾ കുവൈത്തിലെ തീയേറ്ററുകളിൽനിന്ന് ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് പിൻവലിച്ചത്.
സ്വവർഗാനുരാഗം ചിത്രീകരിച്ചിരിക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം.
ചിത്രത്തിൽ നിന്നും ഒരു ഭാഗവും മുറിച്ചു മാറ്റില്ലെന്നു നിർമാണ കമ്പനിയായ വാൾട്ട് ഡിസ്നി അറിയിച്ചു. മലേഷ്യ ഉൾപ്പെടെ ചില രാജ്യങ്ങളിൽ ഇതേ കാരണം മൂലം ബ്യൂട്ടി ആൻഡ് ദി ബീസ്റ്റിനു വിലക്ക് എർപെടുത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.