
അബുദാബി: എടിഎം കാര്‍ഡ് റദ്ദാക്കി എന്നറിയിച്ച് വരുന്ന വ്യാജ എസ്എംഎസ് സന്ദേശങ്ങളോടു പ്രതികരിച്ച് വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസ്. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് എത്തുന്ന ഫോണ്‍ വിളികളെയും തിരസ്‌കരിക്കണം. ഇവര്‍ക്കു വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
അറബികിലും ഇംഗ്ലിഷിലുമുള്ള സന്ദേശത്തിനു താഴെ ബന്ധപ്പെടേണ്ട 2 നമ്പറുകള്‍ക്കൊപ്പം സെന്‍ട്രല്‍ ബാങ്കിന്റെ വെബ് സൈറ്റ് അഡ്രസും കൊടുത്തിട്ടുണ്ട്. തട്ടിപ്പിനായി പൊലീസിന്റെ മുദ്ര വരെ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ഇത്തരം തട്ടിപ്പുകളില്‍ ഇരകളെ വലയിലാക്കിയാല്‍ പിന്നീട് ഇതിനുപയോഗിച്ച സിംകാര്‍ഡ് കുറച്ചുനാളത്തേക്കു പ്രവര്‍ത്തന രഹിതമാക്കുകയാണു തട്ടിപ്പുകാരുടെ രീതി. പിന്നീട് പുതിയ സിം എടുത്ത് പുതിയ ഇരകളെ വലവീശും.
‘പ്രശ്‌നം’ പരിഹരിക്കാനായി എമിറേറ്റ്‌സ് ഐഡി നമ്പറാണ് തട്ടിപ്പുകാര്‍ ചോദിക്കുന്നത്. യുഎഇയില്‍ എമിറേറ്റ് ഐഡിയില്‍ വ്യക്തിയുടെ സമഗ്ര വിവരങ്ങള്‍ ബന്ധിപ്പിച്ചതിനാല്‍ ഇതില്‍ കയറി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കവര്‍ന്ന് പണം കൈക്കലാക്കുകയാണു ലക്ഷ്യം. അപരിചിതര്‍ക്ക് ഒരു കാരണവശാലും എമിറേറ്റ്‌സ് ഐഡി നമ്പറോ മറ്റു വ്യക്തിഗത വിവരങ്ങളോ നല്‍കാന്‍ പാടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.