Currency

അബുദാബിയില്‍ വീണ്ടും പൊടിക്കാറ്റും മൂടല്‍ മഞ്ഞും; ജാഗ്രത നിര്‍ദേശം

സ്വന്തം ലേഖകന്‍Monday, March 4, 2019 3:38 pm

അബുദാബി: ദുബായില്‍ വീണ്ടും കാലാവസ്ഥ വ്യതിയാനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊടിക്കാറ്റും മൂടല്‍ മഞ്ഞുമുണ്ടാവുമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊടിക്കാറ്റും മൂടല്‍ മഞ്ഞുമുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥയില്‍ പ്രകടമായ മാറ്റവും നിരത്തില്‍ കാഴ്ചക്കുറവും അനുഭവപ്പെടുകയാണെങ്കില്‍ അബുദാബി നിരത്തുകളിലെ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററായിരിക്കണമെന്നും പൊലീസിന്റെ നിര്‍ദേശമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x