
റിയാദ്: സൗദിയില്‍ കടകളുടെ ബോര്‍ഡുകള്‍ നിയമാനുസൃതമാക്കാന്‍ ആറ് മാസത്തെ സാവകാശം അനുവദിച്ചു. പ്രമുഖ ബ്രാന്റുകളുടെയോ ഉത്പന്നങ്ങളുടെയോ പേരിലുള്ള ബോര്‍ഡുകള്‍ ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്. ബോര്‍ഡിന്റെ ഏതെങ്കിലും ഭാഗത്ത് ചെറുതായി സ്ഥാപനത്തിന്റെ പേര് നിയമസാധുതക്ക് വേണ്ടി മാത്രം എഴുതുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. പ്രമുഖ കടകളുടെ പേരിന് സമാനമായി എഴുത്തിലും പേരിലും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൊമേര്‍ഷ്യല്‍ റജിസ്‌ട്രേഷനില്‍ ഉള്ള പേരാണ് സ്ഥാപനത്തിന്റെ ബോര്‍ഡില്‍ എഴുതേണ്ടത്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന ബോര്‍ഡുകള്‍ നിയമവിരുദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ-നിക്ഷേപം, തദ്ദേശ ഭരണം എന്നീ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് നിയലംഘനത്തിനെതിരെ നീക്കം നടത്തുന്നത്. ആഗസ്ത് 31ന് ശേഷം പരിശോധന ശക്തമാക്കുമെന്നും നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്ന് അതികൃതര്‍ വ്യക്തമാക്കി. ബ്രാന്‍ഡുകളുടെയും ഉപഭോക്താക്കളുടെയും അവകാശ സംരക്ഷണമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.