
കുവൈത്ത് സിറ്റി: കുവൈത്തില്‍ യാത്രാബോട്ട് മുങ്ങി എട്ടുപേര്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. കടലില്‍ സഞ്ചരിക്കവെ ബോട്ടിന് തീപിടിച്ച് മുങ്ങുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അഗ്‌നിശമനസേന എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തീര സംരക്ഷണ സേനയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രണ്ടു പേരെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്.
കുവൈത്തിന്റെ ദക്ഷിണ മേഖലയിലെ ഖൈറുവാന് സമീപമാണ് അപകടം. പത്തുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം, ബോട്ടിലുണ്ടായിരുന്നവരും മരിച്ചവരും ആരൊക്കെയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം നല്‍കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.