
കുവൈത്ത് സി്റ്റി: വിദേശ രാജ്യങ്ങളില്‍ നിന്ന് വേദന സംഹാരി ഗുളികകള്‍ കൊണ്ടുവരുമ്പോള്‍ ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമാണെന്ന് കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി. ചില വേദന സംഹാരി ഗുളികകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ കൊണ്ടുവരുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി ശിക്ഷയ്ക്ക് വിധേയമാക്കും എന്നതു കൊണ്ടാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്.
ചില ഗുളികകള്‍ എല്ലാവര്ക്കും ഉപയോഗിക്കാന്‍ അനുമതിയുള്ളതല്ല. അതേസമയം ചികിത്സയുടെ ഭാഗമായി സാധാരണ ഉപയോഗിക്കുന്ന ചില ഗുളികകള്‍ രോഗമില്ലാതെയും മയക്കുമരുന്ന് എന്ന രീതിയില്‍ ഉപയോഗിക്കപ്പെടുന്നതിനാലുമാണ് ഇത്തരം നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.