Currency

ഗോഎയര്‍ 19 മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്താനൊരുങ്ങുന്നു

സ്വന്തം ലേഖകന്‍Monday, July 8, 2019 4:25 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബജറ്റ് എയര്‍ലൈന്‍ ഗോഎയര്‍ ജൂലൈ 19 മുതല്‍ ഏഴ് പുതിയ അന്താരാഷ്ട്ര റൂട്ടുകളുമായി സര്‍വീസുകള്‍ വിപുലീകരിക്കും. കണ്ണൂര്‍, മുംബൈ, ഡല്‍ഹി എന്നിവടങ്ങളില്‍ നിന്ന് ദുബായ്, അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക്, കുവൈത്ത്് എന്നിവടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളാണ് പദ്ധതിയിലുളളത്.

മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്ക് ദിവസേന വിമാന സര്‍വീസുകള്‍ ആരംഭിക്കും. കണ്ണൂരില്‍ നിന്ന് ദുബായിലേക്കും തുടര്‍ന്ന് കുവൈത്തിലേക്കും തിരിച്ചുമാണ് സര്‍വീസുകള്‍. റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും ഇത്. പുതിയ സര്‍വീസുകളില്‍ ബാങ്കോക്ക്, ദുബായ്, കുവൈത്ത് എന്നിവടങ്ങളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വീസ് നടത്തുന്നത.

കണ്ണൂരില്‍ നിന്ന് ഇതിനകം തന്നെ അബുദാബിയിലേക്കും മസ്‌കറ്റിലേക്കും എയര്‍ലൈന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് ബംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഫൂക്കറ്റ്, മാലിദ്വീപ് എന്നിവിടങ്ങളിലേക്ക് (സീസണല്‍ ഫ്ലൈറ്റ്) സര്‍വീസ് നടത്തും. ഗോ എയറിന്റെ പുതിയ സര്‍വീസുകളിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ബിസിനസ് ലാഭകരമായി വളര്‍ത്തിയെടുക്കാനും കമ്പനിയുടെ സാന്നിധ്യം ശക്തമാക്കാനും കഴിയുമെന്നാണ് കരുതുന്നതെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x