ബുഹൈർ തെരുവിലൂടെ മണ്ണുകയറ്റിക്കൊണ്ട് കടന്നു പോകുന്ന ട്രക്കുകൾ പ്രദേശവാസികൾക്ക് ദുരിതമാകുന്നു. മണ്ണെടുക്കൽ കേന്ദ്രങ്ങളിൽ നിന്ന് പോകുന്ന ട്രാക്കുകൾ അന്തരീക്ഷത്തിൽ അമിത പൊടിയുണ്ടാകാൻ കാരണമാകുന്നതായി പ്രദേശ വാസികൾ പറയുന്നു.
മനാമ: ബുഹൈർ തെരുവിലൂടെ മണ്ണുകയറ്റിക്കൊണ്ട് കടന്നു പോകുന്ന ട്രക്കുകൾ പ്രദേശവാസികൾക്ക് ദുരിതമാകുന്നു. മണ്ണെടുക്കൽ കേന്ദ്രങ്ങളിൽ നിന്ന് പോകുന്ന ട്രാക്കുകൾ അന്തരീക്ഷത്തിൽ അമിത പൊടിയുണ്ടാകാൻ കാരണമാകുന്നതായി പ്രദേശ വാസികൾ പറയുന്നു. മുഴുവൻ സമയവും വാതിലുകളും ജനലുകളും അടച്ചിടേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.
പരിധിയിൽ കൂടുതൽ മണ്ണുകയറ്റുന്നതും, ട്രക്കുകൾ ഷീറ്റുകൾ കൊണ്ട് മൂടാതെ കൊണ്ടുപോകുന്നതുമാണ് പൊടിശല്യം രൂക്ഷമാക്കുന്നത്. ഈ പ്രദേശങ്ങളിൽ രാത്രിസമയത്ത് കാറുകൾ നിർത്തിയിടുകയും, ആളുകൾ അനധികൃതമായി കൂട്ടം കൂടുകയും ചെയ്യുന്നതായും, ജനങ്ങൾ പരാതിപ്പെടുന്നു. ഇത്തരം കൂട്ടം കൂട്ടലുകൾ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾക്ക് വഴിവെക്കുമെന്ന ഭയവും പ്രദേശ വാസികൾക്കുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.