Currency

വാഹനം വാങ്ങാന്‍ ലൈസന്‍സ് നിര്‍ബന്ധം; സൗദി ട്രാഫിക് നിയമത്തില്‍ പുതിയ പരിഷ്‌കാരം

സ്വന്തം ലേഖകന്‍Monday, February 17, 2020 10:40 am
new-car
Nominations-2020

റിയാദ്: ഡ്രൈവിംഗ് ലൈസന്‍സില്ലാത്തവരുടെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രത്യേക നിബന്ധന സൗദി ട്രാഫിക് ഡയറക്ടറേറ്റ് കര്‍ശനമാക്കി നടപ്പാക്കുന്നു. പരിഷ്‌കരിച്ച ട്രാഫിക് നിയമാവലിയുടെ അടിസ്ഥാനത്തിലാണ് പുതിയ വ്യവസ്ഥ. നേരത്തെ സൗദിയില്‍ ആര്‍ക്കും സ്വന്തം പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാമായിരുന്നു. ഈ ആനുകൂല്യം ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ലഭിച്ചു. എന്നാല്‍, പുതിയ വ്യവസ്ഥ പ്രകാരം വാഹനമോടിക്കുന്നതിന് അനുമതിയില്ലാത്തവരുടെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യില്ല.

ഇങ്ങനെയുള്ളവര്‍ക്ക്, വാഹനം ഓടിക്കുന്നതിന് ലൈസന്‍സുള്ള വ്യക്തിയെ പ്രത്യേകം നിര്‍ണയിക്കണം. ഇത് രജിസ്‌ട്രേഷന്‍ ഡോക്യുമെങ്കില്‍ രേഖപ്പെടുത്തുകയും ചെയ്യും. ഇതിന് ശേഷം മാത്രമേ ഡ്രൈവിംഗ് ലൈസന്‍സില്ലാത്തവരുടെ പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. അതേസമയം ഈ വ്യവസ്ഥ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ വാങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് ബാധകമല്ല. പുതുതായി വാഹനം സ്വന്തമാക്കാനെത്തുവര്‍ക്ക് ഈ നിബന്ധന കര്‍ശനമാക്കിയിട്ടുണ്ട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x