രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികവുറ്റ സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന മുന്നൂറോളം വിദേശ പൗരന്മാർക്ക് കുവൈറ്റ് പൗരത്വം നൽകാൻ പോകുന്നതായി റിപ്പോർട്ട്.
കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകളിൽ മികവുറ്റ സേവനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന മുന്നൂറോളം പേർക്ക് കുവൈറ്റ് പൗരത്വം നൽകാൻ പോകുന്നതായി റിപ്പോർട്ട്. ഉപപ്രധാനമന്ത്രിയും ആഭ്യന്തരകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ഖാലിദ് അൽ-ഹമാദ് അൽ-സബാഹ് ഇത് സംബന്ധിച്ച അന്തിമപട്ടികയ്ക്ക് രൂപം നൽകിയതായാണ് വിവരം.
സർവകലാശാലകളിലും ആരോഗ്യമേഖലയിലും സ്‌തുത്യര്‍ഹമായ സേവനം രാജ്യത്തിനു ലഭ്യമാക്കുന്ന ഇരുപത്തിയാറോളം വിദേശ പൗരന്മാരും ഇതിലുൾപ്പെടുന്നു. ഇത് സംബന്ധിച്ച പട്ടിക കാബിനറ്റ് വൈകാതെ ചർച്ച ചെയ്യും.
ഇതോടൊപ്പം തന്നെ പ്രതിരോധ മന്ത്രാലയം ഇറാഖി അധിനിവേശ കാലത്ത് അറബ് യുദ്ധത്തിൽ പങ്കെടുത്ത അഞ്ഞൂറോളം സൈനിക ഉദ്യോഗസ്ഥരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ഇവർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കും പൗരത്വം നൽകുന്നതായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.