Currency

കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വ്യവസായിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍Friday, October 4, 2019 12:26 pm

കാലിഫോര്‍ണിയ: ഇന്ത്യന്‍ വംശജനായ വ്യവസായി തുഷാര്‍ അത്രെയെ (50) തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കാലിഫോര്‍ണിയ സാന്ത ക്രൂസിലെ വസതിയില്‍ നിന്ന് ഒക്‌ടോബര്‍ ഒന്നിനാണ് തുഷാറിനെ കടത്തികൊണ്ടുപോയത്. പൊലീസ് നടത്തിയ തെരച്ചിലില്‍ അത്രെയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തുഷാര്‍ അത്രെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ആ സമയം തുഷാറിന്റെ വസതിയില്‍ നിന്ന് പൊലീസ് എമര്‍ജന്‍സി നമ്പറിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സാന്തക്രൂസ് മൗണ്ടന്‍സ് ഏരിയയില്‍ അത്രെയുടെ ഗേള്‍ ഫ്രണ്ടിന്റെ ബിഎംഡബ്ല്യൂ എസ്‌യുവി കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ അത്രെയുടെ മൃതദേഹം ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മോഷണശ്രമമാണെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x