Currency

ഓസ്ട്രിയയിൽ പോലീസുകാരനെ ഡൂഡ് എന്ന് വിളിക്കുന്നതും ശിക്ഷാർഹം!

സ്വന്തം ലേഖകൻSaturday, February 11, 2017 1:26 pm

വിയന്ന: പോലീസിനെ ജനകീയമാക്കുന്ന രാജ്യങ്ങളുണ്ട്, മറ്റു ചില രാജ്യങ്ങൾ പോലീസുകാർക്ക് കൂടുതൽ ബഹുമാനം ലഭ്യമാക്കണം എന്നും തീരുമാനിക്കും. ഇതിൽ രണ്ടാമത്തെ വകുപ്പിൽപ്പെടുന്ന രാജ്യമാണ് ഓസ്ട്രിയ എന്നുവേണം കരുതാൻ. കാരണം പോലീസുകാരനെ ‘ഡൂഡ്’ എന്ന് സംബോധന ചെയ്തതിന് ഓസ്ട്രിയയിലെ ഒരു ഫൂട്ബോൾ പ്രേമിക്ക് പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. 

ഓസ്ട്രിയയിലെ പാച്ചിംഗിൽ ഫൂട്ബോൾ മത്സരം നടക്കവേ സ്റ്റേഡിയത്തിന് മുന്നിൽ വെച്ച ബാനർ നീക്കാൻ ആവശ്യപ്പെട്ട പോലീസുകാരനെ ഫൂട്ബോൾ പ്രേമി ‘Oida’ എന്ന് സംബോധന ചെയ്യുകയായിരുന്നു. ഡൂഡ് എന്നാണു ഈ വാക്കിന്റെ ഇംഗ്ലീഷ് അർത്ഥം. എന്നാൽ തന്നെ ഇങ്ങനെ വിളിച്ചെന്ന് ആരോപിച്ച് പോലീസുകാരൻ കോടതിയെ സമീപിച്ചു. പോലീസിനെ ബഹുമാനിക്കാത്തത് ശിക്ഷാർഹമാണെന്ന് നിരീക്ഷിച്ച ഫെഡറർ കോടതി പ്രതിയ്ക്ക് 100 യൂറോ പിഴ വിധിക്കുകയും ചെയ്തു


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x