Currency

ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരെ പിടിക്കാന്‍ ക്യാമറ സ്ഥാപിക്കുന്നു

സ്വന്തം ലേഖകന്‍Friday, June 22, 2018 12:50 pm

അബുദാബി: വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക ക്യാമറ സ്ഥാപിക്കുമെന്ന് പൊലീസ്. നിലവിലുള്ള ക്യാമറകളിലും ഇത്തരം സംവിധാനം ഏര്‍പ്പെടുത്തും. ഒന്നിലേറെ വരികളുള്ള റോഡില്‍ ഓരോ ലെയ്‌നിലെയും അമിത വേഗക്കാരെ പിടികൂടാനുള്ള സംവിധാനം ക്യാമറയിലുണ്ടാകും.

വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തവരെയും പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അമിത വേഗവും ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമാണ് കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. അപകടം കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ ലെയ്‌നുകളിലെയും വേഗപരിധി നിശ്ചയിക്കാനും നീക്കമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x