Currency

സൗദിയില്‍ വിമാന യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ഇനി കാര്‍ഗോ ക്ലാസും

സ്വന്തം ലേഖകന്‍Tuesday, December 18, 2018 12:16 pm

റിയാദ്: സൗദിയില്‍ വിമാന യാത്രക്കാര്‍ക്ക് ഇനി കാര്‍ഗോ ക്ലാസില്‍ യാത്ര ചെയ്യാം. കാര്‍ഗോ സാധനങ്ങള്‍ കയറ്റുന്ന ഭാഗത്ത് പ്രത്യേക സീറ്റുകള്‍ അനുവദിക്കും. ബജറ്റ് എയര്‍ലൈന്‍ ആയ ഫ്ലൈ അദീല്‍ ആണ് പുതിയ രീതി പരീക്ഷിക്കുന്നത്.

വളരെ കുറഞ്ഞ ചിലവില്‍ വിമാനയാത്ര സാധ്യമാകുന്നതിനാണ് ബജറ്റ് എയര്‍ലൈന്‍ ആയ ഫ്ലൈ അദീല്‍ കാര്‍ഗോ ക്ലാസ് ടിക്കറ്റ് പരിചയപ്പെടുത്തുന്നത്. വിമാനത്തിന്റെ താഴഭാഗത്ത് ലഗ്ഗേജുകള്‍ സൂക്ഷിക്കുന്ന കാര്‍ഗോ ഏരിയയില്‍ ആണ് സീറ്റുകള്‍ അനുവദിക്കുക. ഈ ഏരിയയില്‍ ലഗ്ഗേജുകള്‍ വെക്കാത്ത സ്ഥലത്ത് സീറ്റുകള്‍ ഘടിപ്പിക്കും.

ഈ യാത്രക്കാര്‍ക്ക് മറ്റു ക്ലാസുകളിലെ യാത്രക്കാരുമായോ വിമാന ജീവനക്കാരുമായോ ബന്ധപ്പെടാന്‍ സാധിക്കില്ല. ടോയിലറ്റ് സൗകര്യം ഉണ്ടായിരിക്കില്ല. യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് യാത്രക്കാര്‍ക്ക് നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കും.

ലോകത്ത് തന്നെ ആദ്യമായാണ് ഒരു വിമാനക്കമ്പനി കാര്‍ഗോ ക്ലാസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നത്. ഈ ക്ലാസില്‍ യാത്ര ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ട്. യാത്രക്കാരുടെ ഭാരം, വലുപ്പം, പ്രായം തുടങ്ങിയവക്കനുസരിച്ചാവും ടിക്കറ്റ് അനുവദിക്കുക. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളെ ഈ ക്ലാസില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതല്‍ കാര്‍ഗോ ക്ലാസില്‍ ടിക്കറ്റ് അനുവദിക്കുമെന്ന് ഫ്ലൈ അദീല്‍ മാനെജ്മെന്റ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x