കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്വദേശികളും വിദേശികളുമായി ഉത്സവ നഗരിയാക്കി മാറ്റി. കുവൈത്ത് പോലീസ് അഗ്‌നിശമന സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ സുരക്ഷാ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം ഒരുക്കിയിരുന്നു.
കുവൈത്ത് സിറ്റി: സാല്‍മിയ സാലിം അല്‍ മുബാറക് സ്ട്രീറ്റില്‍ കുവൈത്തില്‍ ഹലാ ഫെബ്രുവരി ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. അറബ് നൃത്തസംഗീത പരിപാടികളും പ്രദര്‍ശന പവലിയനുകളുമായി ഉദ്ഘാടന കാര്‍ണിവലില്‍ വന്‍ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്വദേശികളും വിദേശികളുമായി ഉത്സവ നഗരിയാക്കി മാറ്റി. കുവൈത്ത് പോലീസ് അഗ്‌നിശമന സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സേനാവിഭാഗങ്ങള്‍ സുരക്ഷാ വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദര്‍ശനം ഒരുക്കിയിരുന്നു.
അതേസമയം കുവൈത്ത് പോലീസിന്റെ റെസ്‌ക്യൂ ഹെലിക്കോപ്റ്റര്‍ കാണാനും ചിത്രമെടുക്കാനും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കാര്‍ണിവല്‍ കഴിഞ്ഞെങ്കിലും ആഘോഷ പരിപാടികള്‍ അടുത്ത ഒരു മാസക്കാലം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.