സര്‍ക്കാര്‍ നോട്ട് അസാധുവാക്കിയതിന് പിറകെ ചെക്ക് വഴിയുള്ള പണമിടപാടുകളും നിരോധിക്കാനൊരുങ്ങുന്നു. രാജ്യത്ത് 95 ശതമാനവും പണം, ചെക്ക് ഇടപാടുകളാണ് നിലവില്‍ നടക്കുന്നത്.
ആധാര്‍ ലിങ്ക് ചെയ്യാതെ പുതിയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സും പഴയ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കലും നടത്തരുതെന്നാണ് ഉത്തരവ്. അതേസമയം ആധാര്‍ എടുക്കാത്തവര്‍ക്ക് ഇതിനായി എന്റോള്‍മെന്റ് ചെയ്തതിന്റെ രേഖ കാണിച്ചാല്‍ മാത്രം ഇന്‍ഷുറന്‍സ് നല്കിയാല് മതിയെന്നാണ് നിര്‍ദ്ദേശം.
ദിവസവും വൈകിട്ട് 6.40ന് കുവൈത്തില്‍നിന്ന് പുറപ്പെടുകയും പുലര്‍ച്ചെ 1.35നു തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് അഹമ്മദാബാദ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്.
40 സേവനങ്ങള്‍ ചെറിയ ഫീസ് വാങ്ങി വീട്ടില്‍ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. നാലു മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്വകാര്യ ഏജന്‍സി വഴി ‘മൊബൈല്‍ സേവകുകളെ’ നിയോഗിക്കും.
ടിക്കറ്റ് നിരക്കുകള്‍ 99 രൂപ മുതല്‍ ആരംഭിക്കുന്നതാണ് ഓഫര്‍. ഞായറാഴ്ച വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ഇളവ് ലഭിക്കുക. 2018 മേയ് ഏഴു മുതല്‍ 2019 ജനുവരി 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍ ബാധകം.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ക്വോട്ട 70 ശതമാനവും സ്വകാര്യപ്രൈവറ്റ് ടൂര്‍ ഓപറേറ്റര്മാരുടേത് 30 ശതമാനവുമായി നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 75:25 അനുപാതത്തിലായിരുന്നു.
ദൂരക്കാഴ്ച പരിധി കുറഞ്ഞതിനെത്തുടര്‍ന്ന് നിസാമുദ്ദീന്‍- കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് അടക്കം പത്തോളം ട്രെയിന്‍ സര്‍വിസ് റദ്ദാക്കി. നൂറോളം ട്രെയിനുകള്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട നിരവധി വിമാന സര്‍വിസുകളും റദ്ദാക്കിയിട്ടുണ്ട്.
അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന തരത്തില്‍ വാതകങ്ങള്‍ പുറത്തേക്കു വിടുന്ന എല്ലാത്തരം വ്യാവസായിക പ്രവര്‍ത്തനങ്ങളും അടുത്ത വാദം കേള്‍ക്കുന്നതു വരെ നിര്‍ത്തിവെക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ലൈഫ്, ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് അടക്കം എല്ലാ പോളിസികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഐ.ആര്.ഡി.എയുടെ നടപടി.
രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ സ്കൂളുകള്‍ക്ക് ഞായറാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ അവധി നല്കി. കനത്ത പുകമഞ്ഞിനെ തുടര്‍ന്നാണ് അവധി നല്‍കിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.