വിവിധ സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ സമീപകാലത്തുണ്ടായ ചില നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യം മുന്നില്‍കണ്ടുള്ളതാണെന്ന് യൂണിയനുകള്‍ ആരോപണം ഉന്നയിച്ചു.
റെയില്‍വെ സഹമന്ത്രി രജന്‍ ഗോഹെയ്നാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ യാത്രയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന തരത്തില്‍ ഒരു ശിപാര്‍ശയും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം മുതിര്‍ന്ന പൗരന്മാരുടെ ടിക്കറ്റുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. ഇതും നിര്‍ബന്ധമല്ല.
ഒക്ടോബര്‍ ഒന്നുമുതല്‍ തീരുമാനം പ്രബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യനന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കി. മരിച്ചയാളുടെ ഐഡന്റിറ്റി തിരിച്ചറിയാന്‍ വേണ്ടിയാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വിശദീകരണം.
നേരത്തെ പ്രഖ്യാപിച്ച ഒമ്പത് ബസുകള്‍ക്ക് പുറമേ അഞ്ചു ബസുകളാണ് കര്‍ണാടക ആര്‍ടിസി സര്‍വീസ് നടത്തുന്നത്. യാത്രാത്തിരക്ക് കൂടുതലുള്ള ഓഗസ്റ്റ് 11നാണ് പ്രത്യേക സര്‍വീസുകള്‍. കേരള ആര്‍ടിസിയും സ്പെഷല്‍ ബസുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവയിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നിരുന്നു.
ഭൂമി വില്‍പ്പന, വില്പത്രം, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങി എല്ലാവിധ രജിസ്ട്രേഷന് രേഖകള്‍ക്കും ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള സക്ഷ്യപ്പെടുത്തുല്‍ ഇനി മുതല്‍ വേണ്ടിവരും. ഇതിനായി രജിസ്ട്രേഷന് നിയമത്തില്‍ ഭേദഗതി വരും.
വ്യത്യസ്തമായ രീതിയിലൂടെ നികുതി വെട്ടിപ്പ് പിടികൂടുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നികുതിദായകര്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും മറ്റും വിലയിരുത്തി ഇവര്‍ക്കെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാരിന്റെ ആലോചന.
രാജ്യത്ത് പാചക വാതക സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്തവര്‍ഷം മാര്‍ച്ചോടെ സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കും. 2018 മാര്‍ച്ച വരെ സിലിണ്ടറിന് നാല് രൂപ വീതം ഓരോ മാസവും കൂട്ടും.
പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ഏഴു വര്‍ഷത്തിനുള്ളില്‍ എല്ലാ പരീക്ഷകളിലും വിജയിക്കം. എങ്കില്‍ മാത്രമേ ബിരുദ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. കോഴ്സ് തീര്‍ന്നിട്ടും പല വിഷയങ്ങളിലും വിജയിക്കാത്ത വിദ്യാര്‍ഥികള്‍ പത്തുവര്‍ഷത്തിലേറെ പരാജയപ്പെട്ട വിഷയങ്ങള്‍ വീണ്ടും എഴുതി വിജയിക്കുന്നതിന് നീട്ടിക്കൊണ്ടുപോകാറുണ്ട്.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതും കൊതുക് പെരുകാന്‍ കാരണമാവുന്ന വിധത്തില്‍ മാലിന്യനിക്ഷേപം നടത്തുന്നതുമടക്കമുള്ള നിയമംലംഘനങ്ങള്ക്ക് തടവു ശിക്ഷയാവും ഇനി ലഭിക്കുക. സംസ്ഥാനത്ത് മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചു വന്നിട്ടുണ്ട്.
ഡിസൈനര്‍ പുതപ്പുകള്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. നിശ്ചിത ഇടവേളകളില്‍ കഴുകി ഉപയോഗിക്കാവുന്നതും ഭാരം കുറഞ്ഞതുമായ പുതപ്പുകളാണ് നല്‍കുന്നത്. ഘട്ടംഘട്ടമായി ഇത് വ്യാപകമാക്കാനാണ് റെയില്‍വേയുടെ തീരുമാനം.