188 യാത്രക്കാരുമായി യാത്ര ആരംഭിച്ച എസ്ജി 192 വിമാനമാണ് പാതിവഴിയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്തിന്റെ മുന്‍വശത്തെ ശുചിമുറിയില്‍ നിന്നുള്ള ദുര്‍ഗന്ധം കോക്പിറ്റിലും എത്തിയതോടെ ഹൈദരാബാദില്‍ വിമാനം ഇറക്കിയശേഷം ശുചിമുറിയും കോക്പിറ്റും വൃത്തിയാക്കി യാത്ര തുടരുകയായിരുന്നു.
വിദേശ രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ട്രെയിന്‍ വീലുകളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്ന പുതിയ സാങ്കേതികവിദ്യ തേടുകയാണ് റെയില്‍വേ. കോച്ചുകളിലെയും ട്രാക്കുകളിലെയും അറ്റകുറ്റപ്പണിയും അപകടസാധ്യതകളും കൃത്യസമയത്ത് കണ്ടെത്താന്‍ സഹായിക്കുന്ന രീതിയിലുള്ള സെന്‍സര്‍ ഘടിപ്പിക്കാനാണ് ഉദ്ദേശ്യം.
തടവുകാരന് ജയിലില്‍ പ്രവേശിക്കുന്ന സമയത്ത് തന്നെ വന്നുകാണാന്‍ സാധ്യതയുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരുടെ പേരും ബന്ധവും എഴുതിക്കൊടുക്കണം. ജയിലില്‍ സൂക്ഷിക്കേണ്ട ഈ രേഖയനുസരിച്ച് മാത്രമേ സന്ദര്‍ശകരെ അനുവദിക്കാന്‍ പാടുള്ളൂ.
ഉച്ചഭക്ഷണം വേണ്ട സ്കൂള്‍കുട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. സ്കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. സ്കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ സബ്സിഡികളും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം.
അനധികൃതമായ ടിക്കറ്റ് ബുക്കിങ്ങും തട്ടിപ്പുകളും തടയുന്നതിനാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ മൂന്നു മാസത്തേയ്ക്ക് മുതിര്‍ന്ന പൗരന്മാര്ക്കുള്ള കണ്സഷന് ടിക്കറ്റുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കും. ഏപ്രില്‍ ഒന്നു മുതലാണ് ഇത് നടപ്പിലാക്കുക.
10 നോട്ടുകള്‍ വരെ കൈവശം വെയ്ക്കുന്നതിന് തടസമില്ല. ഇതില്‍ കൂടുതല്‍ അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുന്നത് കുറഞ്ഞത് 10,000 രൂപ പിഴ ഈടാക്കാവുന്ന കുറ്റമായി മാറി. എന്നാല്‍ ഗവേഷണം പോലുള്ള ആവശ്യങ്ങള്‍ക്കായി 25 നോട്ടുകള്‍ വരെ ഒരാള്‍ക്ക് കൈവശം വെയ്ക്കാം. ഇതിന് മുകളില്‍ നോട്ടുകള്‍ ഒരാളുടെ കൈയ്യിലുണ്ടെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കും.
പ്രൊവിഡന്റ് ഫണ്ടിൽനിന്നു പെൻഷൻ തുക പിൻവലിക്കുന്നതിന് ആധാർ നിർബന്ധമാക്കിയ നടപടി റദ്ദാക്കിയതായി എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ
ഇനി മുതല്‍ വണ്ടി സ്റ്റാര്‍ട്ടാകുമ്പോള്‍ തന്നെ ലൈറ്റ് കത്തും. ഇന്ന് മുതല്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് ലൈറ്റിനായി പ്രത്യേകം സ്വിച്ച് ഉണ്ടാകില്ല. സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായാണ് പുതിയ നീക്കം.
ഗാര്‍ഹിക ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്ക് 90 രൂപയും വാണിജ്യ ആവശ്യത്തിനുളള എല്‍പിജി സിലിണ്ടറുകള്‍ക്ക് 148 രൂപയുമാണ് സര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്.
15 ലക്ഷം വ്യാപാരികള്‍ അംഗങ്ങളായുള്ള തമിഴ്നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന് എന്നീ സംഘടനകളാണ് ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്.