Currency

Important News

പ്രവാസി വോട്ട്; തെരെഞ്ഞെടുപ്പ് കമ്മീഷൻ സർവ്വേ നടത്തുന്നു

ന്യൂഡൽഹി: പ്രവാസി വോട്ട് സംബന്ധിച്ച വിഷയത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രവാസി ഇന്ത്യക്കാർക്കിടയിൽ സർവ്വേ നടത്തുന്നു. പ്രവാസി ഇന്ത്യക്കാരുടെ വോട്ടവകാശത്തെ സംബന്ധിച്ച് വിവരശേഖരണം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ ‘അന്താരാഷ്ട്ര തിരഞ്ഞെടുപ്പു വിദ്യാഭ്യാസ സമ്മേളനം’ ആരംഭിച്ചിട്ടുമുണ്ട്. ഇതോടൊപ്പം വിദേശ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ വോട്ടവകാശത്തെക്കുറിച്ച് ബോധവത്കരണം നടത്താനായി വിവിധ പദ്ധതികൾ സംഘടിപ്പിക്കുമെന്ന് ഉപതിരഞ്ഞെടുപ്പു കമ്മിഷണര്‍ ഉമേഷ് സിൻഹ അറിയിച്ചു. രണ്ടു ദിവസത്തെ സമ്മേളനത്തിൽ വോട്ടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കും മുഖ്യചര്‍ച്ച.

Top
x