Currency

Important News

പേര്​ മാറ്റം നിയമസഭ അംഗീകരിച്ചു; പശ്ചിമബംഗാള്‍ ഇനി ബംഗാള്‍

കോല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്ന പ്രമേയം നിയമസഭ പാസാക്കി.​​ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചാണ്​ പ്രമേയം പാസാക്കിയത്​. ഇതു പ്രകാരം ബംഗാളിയില്‍ ബംഗ്ള, ഇംഗ്ളീഷില്‍ ബംഗാള്‍, ഹിന്ദിയില്‍ ബംഗള്‍ എന്നീ പേരുകളിലാണ് സംസ്ഥാനം ഇനി അറിയപ്പെടുക. കേന്ദ്ര സര്‍ക്കാര്‍ ഇതു പാര്‍ലമെന്റില്‍ പാസാക്കിയാല്‍ പേരുകള്‍ക്കു നിയമപ്രാബല്യം ലഭിക്കും. മുഖ്യമന്ത്രി മമത ബാനർജിയാണ് പേരുമാറ്റം സംബന്ധിച്ച് നിർദേശം മുന്നോട്ടുവച്ചത്. കോൺഗ്രസ്​, ഇടതുപക്ഷ, ബിജെപി എംഎൽഎമാർ പ്രമേയാവതരണത്തിനിടയിൽ നിയമസഭയിൽ നിന്ന്​ ഇറങ്ങിപ്പോയി. നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും […]

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഇന്ന് കശ്മിരിലേക്ക്

ന്യൂഡല്‍ഹി: സംഘര്‍ഷം തുടരുന്ന ജമ്മു കശ്മീരില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങ് ഇന്ന് സന്ദര്‍ശനം നടത്തും. കശ്മീരില്‍ നിന്നുള്ള പ്രതിപക്ഷ സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു ആഭ്യന്തരമന്ത്രി ശ്രീനഗറിലേക്ക് യാത്രതിരിക്കുന്നത്. ഒന്നരമാസമായി സംഘര്‍ഷാവസ്ഥ തുടരുന്ന കശ്മിരിലേക്ക് ആഭ്യന്തരമന്ത്രി നടത്തുന്ന രണ്ടാമത്തെ യാത്രയാണിത്.  രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ അദ്ദേഹം വിവിധ പൗരസമൂഹ ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍, കേന്ദ്രമോ വിഘടനവാദികളായ ഹുര്‍റിയത് കോണ്‍ഫറന്‍സോ പരസ്പരം ചര്‍ച്ചക്ക് താല്‍പര്യപ്പെടുന്നില്ലെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സമാധാന ശ്രമങ്ങളുടെ ഭാഗമായി പുതിയ നടപടികള്‍ക്ക് […]

സൗദിയിൽ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്തമാസം മടങ്ങണമെന്ന് സുഷമ സ്വരാജ്

സൗദി: സൗദി അറേബ്യയില്‍ മൂന്ന് കമ്പനികള്‍ പൂട്ടിയതു മൂലം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ അടുത്ത മാസം ഇരുപത്തഞ്ചിനകം നാട്ടിലേക്കു മടങ്ങണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സ്വന്തം നിലയില്‍ മടങ്ങേണ്ടിവരുമെന്നും സുഷമ സ്വരാജ് അറിയിച്ചു. ട്വിറ്ററിലാണു സുഷമ ഇക്കാര്യം വ്യക്തമാക്കിയത്.  കുടിശ്ശിക കിട്ടാനുള്ള എല്ലാവരും ഇക്കാര്യത്തിനുള്ള അപേക്ഷ നല്കണമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യാക്കാരില്‍ ഒരു വിഭാഗം സൗദിയില്‍ തന്നെ തുടരുകയാണ്. കുടിശ്ശിക തിരികെ ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടാണു ഇവര്‍ കൈകൊണ്ടിരിക്കുന്നത്. അതിനിടെ, തൊഴില്‍ […]

ഇന്ത്യക്കാർക്ക് യുഎസിൽ പ്രവേശിക്കാൻ വിസ നൽകരുതെന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചക്ക് ഗ്രാസ്ലെ. റിപ്പബ്ളിക്കന്‍ സെനറ്ററാണ് ഗ്രാസ്ലെ. അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകളെ സ്വന്തം രാജ്യം തിരികെ സ്വീകരിക്കുന്നില്ലെന്ന് ഗ്രാസ്ലെ ചൂണ്ടിക്കാട്ടുന്നു. 2,166 പേരാണ് യു.എസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു 2015 ല്‍ മാത്രം പുറത്തെത്തിയത്.

Top
x