മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആറ് യുവാക്കള്‍ വിമാനം റാഞ്ചാന്‍ പദ്ധതിയിടുന്നത് കേട്ടു എന്ന വ്യക്തമാക്കിക്കൊണ്ടാണ് ഒരു സ്ത്രീ ഇ മെയില്‍ സന്ദേശം അയച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
പൊതു മേഖലാ എണ്ണക്കമ്പനികള്‍ വിശാഖപട്ടണം, പുതുച്ചേരി, ജ,ഷഡ്പൂര്‍, ചണ്ഡിഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ എണ്ണവില ദിനംപ്രതി പുതുക്കി നിശ്ചയിക്കുന്നതിനായി ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
ഏപ്രില്‍ 30 ആണ് കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന ദിവസം. അതേസമയം ബാങ്കുകള്‍, മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.
പമ്പ് നടത്തിപ്പിന്റെ ചെലവ് കുറയ്ക്കുന്നതിനായാണ് പുതിയ തീരുമാനം. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് നിര്‍ദേശിക്കുന്ന പ്രവര്‍ത്തനസമയം. കൂടാതെ ഞായറാഴ്ചകളില്‍ അവധിയും.
അസാധുനോട്ടുകൾ മാറ്റിയെടുക്കുന്നതിനായി ഇന്ത്യയിലുള്ളവർ നിന്നും വിദേശത്തുള്ള ഇന്ത്യക്കാർക്ക് പഴയ 500, 1000 രൂപ നോട്ടുകൾ കൊറിയർ ചെയ്യുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥർ
ജുനൂദുള് ഖലിഫ ഫില്‍ ഹിന്ദ് എന്ന പേരില്‍ ഐ.എസ് ആഭിമുഖ്യമുള്ള സംഘടന രൂപീകരിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി സൗദി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയച്ചത്. ചൊവ്വാഴ്ചയാണ് ഇയാളെ സൗദി നാടുകടത്തിയത്.
എയര്‍ ഇന്ത്യ -ഇന്‍ഡിഗോ വിമാനങ്ങളാണ് കൂട്ടിയിടിയില്‍ നിന്ന് രക്ഷപെട്ടത്. ലാന്‍ഡ് ചെയ്യുകയായിരുന്ന വിമാനത്തിന്റെ പൈലറ്റ് ഇതേ സമയം റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ വീണ്ടും വിമാനം പറത്തിയതാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
ഈ വര്‍ഷം ജൂണോടെ നോട്ടുകള്‍ അച്ചടിച്ച് തുടങ്ങും. ഇന്ത്യയില്‍ 2220,000 എടിഎം മെഷീനുകളാണ് ഉള്ളത്. ഇവയില്‍ 200 രൂപ നോട്ടുകളുടെ പ്രോഗ്രാമുകള്‍ സെറ്റ് ചെയ്യുന്നതില്‍ കാലതാമസം വരും.
വിമാനയാത്രകൾക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനം തയാറാക്കാൻ കേന്ദ്ര സർക്കാർ ഐടി കമ്പനിയായ വിപ്രോയ്ക്ക് നിർദേശം നല്‍കിയതായി റിപ്പോർട്ട്
അടിസ്ഥാന പലിശ നിരക്കില്‍ 0.15 ശതമാനത്തിന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ അടിസ്ഥാന നിരക്ക് 9.1 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.