വി.പി സിംഗ് മന്ത്രിസഭയില്‍ ശാസ്ത്ര സാങ്കേതിക, വിദ്യാഭ്യാസ സഹമന്ത്രിയായിരുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1972 ജനുവരി മുതല്‍ സപ്തംബര്‍ വരെ ഐ.എസ്.ആര്.ഓ മേധാവിയുമായിരുന്നു.
‘നോട്ടുകളുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തില്‍ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം എനിക്ക് ആവശ്യമാണ്. അതിനായി ഈ സര്‍വേയില്‍ പങ്കെടുക്കണം’ എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ആഭ്യന്തര യാത്ര ടിക്കറ്റ് നിരക്കുകളില്‍ ഇളവുകളുമായി സ്പൈസ് ജെറ്റ്. തെരെഞ്ഞെടുത്ത റൂട്ടുകളിൽ 737 രൂപയ്ക്കു പറക്കാനുള്ള ഓഫറാണു കമ്പനി മുന്നോട്ട് വെക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് ചെന്നൈ. മുംബൈയിലെ മാസഗോണ്‍ ഡോക്കിലാണ് യുദ്ധക്കപ്പല്‍ നിര്‍മിച്ചത്. കൊല്‍ക്കത്ത ക്ലാസ് യുദ്ധക്കപ്പലായ ചെന്നൈയ്ക്ക് 7500 ടണ്ണാണു ഭാരം.
ഭവന, വാഹന, കാര്‍ഷിക വായ്പകള്‍ അടക്കം എല്ലാ വായ്പകള്‍ക്കും തിരിച്ചടവിന് റിസര്‍വ് ബാങ്ക് രണ്ടുമാസത്തെ സാവകാശം നീട്ടി നല്കി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുവന്ന പുതിയ നിര്‍ദേശപ്രകാരം ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂ എന്നതിനാലാണ് സമയപരിധിയില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും പ്രബലമായ തീരസംരക്ഷണ സേനയാണ് അമേരിക്കയുടേത്. തീരസംരക്ഷണ സേനാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതിന്റെ തുടര്‍ച്ചയാണ് അമേരിക്കന്‍ സഹകരണം എന്നാണ് സൂചന.
എന്നാല്‍ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എത്തിക്കുന്നതിന് എളുപ്പ മാര്‍ഗ്ഗം തേടിയിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. ആറു ദിവസത്തിനുള്ളില്‍ ഹെലികോപ്റ്ററുകള്‍, വ്യോമസേനാ വിമാനങ്ങള്‍ എന്നിവ മുഖേന പണം കറന്‍സി ചെസ്റ്റുകളില്‍ എത്തിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
ഏതാനും ആഫ്രിക്കന്‍ ഭാഷകളിലും പുതുതായി പ്രക്ഷേപണം ആരംഭിക്കുന്നുണ്ട്. ഇതോടെ നിലവിലുള്ള 29 ഭാഷകളില്‍ നിന്ന് 40 ഭാഷകളില്‍ ബിബിസി വേള്‍ഡ് സര്‍വീസ് ലഭ്യമാകും.
രാജ്യത്തെ പോസ്റ്റ് ഓഫിസുകൾ വഴി പാസ്പോര്‍ട്ടിനുള്ള അപേക്ഷ നല്കാനാകുന്ന സൗകര്യം ഏർപ്പെടുത്തുന്നു. തിരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകള്‍ വഴി സേവനം ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
1032 എന്‍ട്രികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 194 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ വിരുന്നൊരുക്കുക. എന്‍ട്രികളുടെ കാര്യത്തില്‍ ഇത്തവണ റെക്കോര്‍ഡ് ആണെന്നും സെലക്ഷന് ജൂറി പറയുന്നു.