വിസാ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമായ സാഹചര്യത്തില്‍ ഔദ്യോഗിക ഏജന്‍സികള്‍ മുഖേനയുള്ള റിക്രൂട്ട്മെന്റ് കര്‍ശനമാക്കാന്‍ നോര്‍ക്ക നടപടി ആരംഭിച്ചു. വിദേശകാര്യ വകുപ്പിന്റെ ഇ-മൈഗ്രേറ്റ് വെബ് പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത റിക്രൂട്ടിംഗ് എജന്‍സികള്‍ മുഖേന മാത്രം കുടിയേറ്റം എന്ന സന്ദേശം വ്യാപകമാക്കാനാണ് നോര്‍ക്കയുടെ തീരുമാനം. ഇതിനായി മാധ്യമങ്ങളിലൂടെയും സന്നദ്ധ സംഘടനകള്‍ മുഖേനയും പ്രചാരണം ശക്തമാക്കും.
ബഡ്ജറ്റ് എയര്‍ലൈനായ ഗോ എയറില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് വന്‍ നിരക്കിളവ്. 1375 രൂപ മുതലാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. മേയ് 16 വരെയാണ് ഈ ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസരം. ഒക്ടോബര്‍ 6 വരെയുള്ള യാത്രകള്‍ക്ക് ഇതേ നിരക്കില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യയില്‍ ഖത്തര്‍ സ്ഥാപിക്കുന്ന ഏഴ് വിസാ സേവന കേന്ദ്രങ്ങളില്‍ രണ്ടാമത്തേതാണ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഖത്തറിലേക്ക് ജോലി നോക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിസാ സംബന്ധമായ മുഴുവന്‍ നടപടിക്രമങ്ങളും ഈ സെന്ററില്‍ വെച്ച് പൂര്‍ത്തീകരിക്കാന്‍ കഴിയും.
പല കാരണങ്ങളാല്‍ 50ലേറെ വിമാനങ്ങളാണ് സര്‍വീസ് നിര്‍ത്തിയത്. ഇതോടെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ എട്ട് ശതമാനത്തിന്റെ കുറവാണുണ്ടായത്. ജെറ്റ് എയര്‍വെയ്സ് അവരുടെ വിമാനങ്ങളുടെ 40 ശതമാനത്തിലേറെയും സര്‍വീസ് നിര്‍ത്തിയിരുന്നു. ഇത് വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാന്‍ ഇടവരുത്തുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. അടുത്ത രണ്ടു മാസം സ്കൂള്‍ അവധി കൂടി വരുന്നതോടെ ചുരുങ്ങിയത് 20 ശതമാനമെങ്കിലും നിരക്ക് വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.
ആഭ്യന്തര സര്‍വീസിന് ഇന്‍ഡിഗോ ഈടാക്കുന്ന കുറഞ്ഞ നിരക്ക് 899 രൂപയാണ്. അന്താരാഷ്ട്ര സര്‍വീസിന് 3399 രൂപയും. ഈ വര്‍ഷം മാര്‍ച്ച് 19നും സപ്തംബര്‍ 28നുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുക. പക്ഷെ മാര്‍ച്ച് ഏഴിനു മുമ്പ് ബുക്ക് ചെയ്തിരിക്കണമെന്ന് നിബന്ധനയുണ്ട്.
പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ മാറ്റമില്ലെന്ന് നോര്‍ക്ക. ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുന്ന ഏപ്രില്‍ ഒന്നു മുതല്‍ തന്നെ പദ്ധതി പ്രാബല്ല്യത്തില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രഖ്യാപനം പ്രവാസ ലോകത്ത് വലിയ പിന്തുണ നേടിയിരുന്നു.
ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്, നോര്‍വീജിയന്‍ എംപി ഹിമാന്‍ഷു ഗുലാത്തി, സൗത്ത് ആഫ്രിക്കന്‍ നയതന്ത്രജ്ഞന് അനില്‍ സുക്ലാല്‍ എന്നിവരടക്കം 30 ഇന്ത്യന്‍ വംശജര്‍ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് അര്‍ഹരായി. 30 പ്രവാസികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും സംഘടനകള്‍ക്കുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.
പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ച പ്രവാസി രജിസ്ട്രേഷന് വീണ്ടും നിയമമായി എത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ പുതിയ എമിഗ്രേഷന്‍ ബില്ലിന്റെ കരടിലാണ് രജിസ്റ്റര്‍ ചെയ്യാതെ വിദേശത്ത് പോകുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും, പാസ്പോര്‍ട്ട് റദ്ദാക്കലും ശിക്ഷയായി ശിപര്‍ശ ചെയ്യുന്നത്.
മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന രീതി ഇതോടെ അവസാനിക്കും. 12 വയസിന് താഴെ 750 ദിര്‍ഹം ഇനി അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടക്കണം. ഈ അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. രാജ്യത്ത് എല്ലായിടത്തേക്കും ഒരേ നിരക്കാണ് എയര്‍ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്.
14- മത് ഗർഷോം അന്തർദേശീയ പുരസ്കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2019 ജനുവരി 1 മുതൽ മാർച്ച് 31 വരെ garshomonline.com ലൂടെ ഓൺലൈനായി സമർപ്പിക്കാം