
വാരണാസി: ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ്, നോര്‍വീജിയന്‍ എംപി ഹിമാന്‍ഷു ഗുലാത്തി, സൗത്ത് ആഫ്രിക്കന്‍ നയതന്ത്രജ്ഞന്‍ അനില്‍ സുക്ലാല്‍ എന്നിവരടക്കം 30 ഇന്ത്യന്‍ വംശജര്‍ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിന് അര്‍ഹരായി. 30 പ്രവാസികള്‍ക്കും ഇന്ത്യന്‍ വംശജര്‍ക്കും സംഘടനകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ ലഭിച്ചത്. വാരണാസിയില്‍ നടന്ന 15ാമത് പ്രവാസി ഭാരതീയ ദിവസിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമായ ഇന്നലെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
28 വ്യക്തികള്‍ക്കു പുറമേ ഗയാന ഹിന്ദു ധാര്‍മിക സഭ, ഈജിപ്തിലെ ഇന്ത്യന്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളും പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ ഓരോ ഇന്ത്യക്കാരനും തന്റെ പങ്ക് വഹിക്കണമെന്ന് പുരസ്‌കാര ദാന ചടങ്ങില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ത്യ ഇന്ന് ശതകോടി ആശയങ്ങളും നൂറുകണക്കിന് അവസരങ്ങളും ഉള്ള രാജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് ജേതാക്കള്‍ ഇവരാണ്:
1. നിഹാല്‍ സിങ് അഗര്‍-ആസ്ത്രേലിയ(സാമൂഹിക പ്രവര്‍ത്തനം),
2. രജീന്ദര്‍ നാഥ കഴാഞ്ചി-ഭൂട്ടാന്‍(സിവില്‍ എഞ്ചിനീര്‍),
3. രമേഷ് ചോതായ്-കാനഡ
4. അമിതി വൈക്കര്‍-ചൈന
5. ഇന്ത്യന്‍ കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍-ഈജിപ്ത്
6. മാലിനി രംഗനാഥന്‍- ഫ്രാന്‍സ്(അക്കാദമിക് ആന്‍ഡ് ആര്‍ഡ്‌സ്)
7. ഗയാന ഹിന്ദു ധാര്‍മിക സഭ-ഗയാന
8. ബിത്തല്‍ ദാസ് മഹേശ്വരി(ഇറ്റലി)
9. ഗുണ ഷേഖര്‍ മുപ്പരി- ജമൈക്ക(മെഡിക്കല്‍, എന്റര്‍പ്രണര്‍ഷിപ്പ്)
10. പി.വി. സാംബശിവ റാവു-കെനിയ(ടെക്‌നോളജി)
11. പ്രകാശ് മാധവ്ദാസ് ഹെഡ്- കെനിയ(മെഡിക്കല്‍ സയന്‍സ്)
12. രാജ്പാല്‍ ത്യാഗി-കുവൈത്ത്്(ആര്‍ക്കിടെക്ചര്‍)
13. ബന്‍വര്‍ലാല്‍ സത്യ നാരായണ്‍ ഗോയങ്ക-മ്യാന്‍മര്‍(ബിസിനസ് മാനേജ്‌മെന്റ്)
14. ഭവ്ദീപ് സിങ് ധില്ലന്‍(ന്യൂസിലന്റ്)
15. ഹിമാന്‍ഷു ഗുലാട്ടി-നോര്‍വെ
16. വിനോദന്‍ വേരമ്പള്ളി താഴികുനിയില്‍-ഒമാന്‍
17. ജഗദേശ്വര്‍ റാവു മധുടുരി-പോളണ്ട്(എന്റര്‍പ്രണര്‍ഷിപ്പ്)
18. പൂര്‍ണേന്ദു ചന്ദ്ര തിവാരി- ഖത്തര്‍(ട്രെയിനിങ് ആന്‍ഡ് സിമുലേഷന്‍)
19. അനില്‍ സൂക്‌ലാല്‍- ദക്ഷിണാഫ്രിക്ക
20. സ്വാമി സാരദപഭാനന്ദ-ദക്ഷിണാഫ്രിക്ക(സാമൂഹിക സേവനം)
21. രാജേന്ദ്ര കുമാര്‍ ജോഷി-സ്വിറ്റ്‌സര്‍ലന്‍ഡ്(സയന്‍സ്)
22. ഷമീം പാര്‍ക്കര്‍ ഖാന്‍-ടാന്‍സാനിയ
23. ഗിരീഷ് പന്ത്- യുഎഇ
24. സുരേന്ദര്‍ സിങ് കാന്ദാരി- യുഎഇ
25. സുലേഖ ഡോദ്-യുഎഇ(മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ബിസിനസ്)
26. രാജേഷ് ചപ്ലോട്ട്-ഉഗാണ്ട(ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി)
27. ചന്ദ്രശേഖര്‍ മിശ്ര-യുഎസ്(സയന്‍സ്)
28. ഗീത ഗോപിനാഥ്-യുഎസ്എ(ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ്)
29. ജിതേഷ് ജയന്തിലാല്‍ ദേശായി-യുഎസ്എ(സ്ട്രക്ചറല്‍ എന്‍ജിനീയറിങ്)
30. കിരണ്‍ ഛോട്ടൂബായ് പട്ടേല്‍-യുഎസഎ് (മെഡിക്കല്‍ സയന്‍സ്)
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി. ഗവര്‍ണര്‍ രാം നായിക്, ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ, വിദേശകാര്യ സഹമന്ത്രി വികെ സിംഗ് എന്നിവര്‍ പങ്കെടുത്തു. 90 രാജ്യങ്ങളില്‍ നിന്നായി 7,228 പേര്‍ പ്രവാസി ഭാരതീയ ദിവസില്‍ രജിസ്റ്റര്‍ ചെയ്തതായി വികെ സിങ് പറഞ്ഞു. അലഹബാദിലെ കുംഭമേള കാണാനും തുടര്‍ന്ന് ഡല്‍ഹിയില്‍ റിപബ്ലിക് ദിന പരേഡ് കാണാനും ഇത്തവണ പ്രതിനിധികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.