ഓണം പ്രമാണിച്ച് ചെന്നൈയില്‍ നിന്ന് എറണാകുളത്തേയ്ക്ക് റെയില്‍വേ പ്രഖ്യാപിച്ച പ്രത്യേകട്രെയിനായ സുവിധയില്‍ എസി കോച്ചിലെ ഒരു ടിക്കറ്റിന് അയ്യായിരത്തി അഞ്ഞൂറ് രൂപ വരെയാണ് ഈടാക്കുന്നത്. എറണാകുളം വരെ സ്ലീപ്പര്‍ ക്ലാസ്സിന് ആയിരത്തിയഞ്ഞൂറ് രൂപയോളവും ഈടാക്കുന്നു.
ഇനി മുതല്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളില്‍ ആര് എസ് എസ് ശാഖകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്
ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാര്‍ സഹായത്തേടെയാകും പദ്ധതി നടപ്പാക്കുക. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തെരുവുനായയെ കൊന്നാല്‍ സുപ്രീം കോടതി വിധി അനുസരിച്ച് 5,000 രൂപ പിഴ ശിക്ഷയുണ്ട്. വീണ്ടും കൊല്ലുകയാണെങ്കില്‍ രണ്ട് മുതല്‍ ഏഴു കൊല്ലം വരെ തടവും ലഭിക്കാം ഈ കേസിന്.
തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോകുന്ന തിരുവനന്തപുരം – മംഗലാപുരം (മലബാര്‍) എക്സ്പ്രസ് പാളം തെറ്റി. അങ്കമാലിക്ക് സമീപം കറുകുറ്റിയിലുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇതോടെ പ്രദേശത്തെ ട്രെയിന്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. പല ട്രെയിനുകളും വഴിയില്‍ പിടിച്ചിട്ടു.
ഭക്ഷ്യവിപണിയിലെ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ കടുത്ത നിയമ നടപടികളുമായി ഭക്ഷ്യസുരക്ഷാ കമ്മീഷന്.
തെരുവ് നായ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മേനക ഗാന്ധി. മേനകയ്ക്ക് ആദ്യം വേണ്ടത് മനുഷ്യസ്നേഹമാണെന്ന് മന്ത്രി കെ.ടി.ജലീല്‍. മനുഷ്യരെ സ്നേഹിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ മൃഗങ്ങളെ സ്നേഹിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സ്വാശ്രയ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് സീറ്റുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. എംബിബിഎസ് ഡന്റല്‍ പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി വേണമെന്നും മാനേജ്മെന്റുകള്‍ക്ക് അപേക്ഷ സ്വീകരിക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമെന്ന് സർക്കാർ. മൊത്ത വ്യാപാരശാലകളുടെ നടത്തിപ്പ് സപ്ലൈകോയെ ഏല്‍പ്പിക്കും, പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.