Currency

ഏഷ്യയിലെ ഏറ്റവും മികച്ച പത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ച് വടക്കന്‍ കേരളം

സ്വന്തം ലേഖകന്‍Sunday, July 23, 2017 3:43 pm

 

ന്യൂഡല്‍ഹി: ഏഷ്യയില്‍ സന്ദര്‍ശിക്കേണ്ട ഏറ്റവും മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. സഞ്ചാരികളുടെ പ്രിയ നാടാണ് കേരളമെന്നത് പുതിയ കാര്യമല്ലെങ്കിലും വീണ്ടും അതിനെ ഉറപ്പിക്കുകയാണ് ലോകത്തിലെ മുന്‍ നിര ട്രാവല്‍ ഗൈഡായ ‘ലോണ്‍ലി പ്ലാനറ്റി’ന്റെ റിപ്പോര്‍ട്ട്. ഏറ്റവും മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് അവര്‍ വടക്കന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. മലയാളത്തിന്റെ ഭൂപ്രകൃതി തന്നെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

Nomination online for 12th Garshom International Awards click here

കണ്ണൂര്‍, തോട്ടട, ബേക്കല്‍ എന്നിവിടങ്ങളാണ് വടക്കന്‍ കേരളത്തിലെ പ്രധാന സ്ഥലങ്ങള്‍. ഇവിടുത്തെ കടല്‍ വളരെ മോഹിപ്പിക്കുന്നതാണെന്നും കുറഞ്ഞ ബജറ്റിലുള്ള ഹോം സ്റ്റേകള്‍ മികച്ചതാണെന്നും ലോണ്‍ലി പ്ലാനറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വടക്കന്‍ കേരളത്തിലെ കായലുകളുടെ സൗന്ദര്യം വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണ്. ബീച്ചുകളും ജലാശയങ്ങളും മാത്രമല്ല, വയനാട്ടിലെ വന്യമൃഗ സംരക്ഷണം കേന്ദ്രങ്ങള്‍, കൊടുമുടികള്‍, തെയ്യവുമൊക്കെ ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

wayanad-0

കേരളം സന്ദര്‍ശിച്ച ഒരു മില്യണ്‍ വിനോദസഞ്ചാരികളില്‍ ആറായിരം പേര്‍ മാത്രമാണ് വടക്കന്‍ കേരളം സന്ദര്‍ശിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അവധിക്കാലം ആഘോഷിക്കാന്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പറക്കുന്നവര്‍ക്ക് ഒരു വഴികാട്ടി കൂടിയാണ് ലോണ്‍ലി പ്ലാനറ്റിന്റെ റിപ്പോര്‍ട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x