
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ എയര്‍ ലൈന്സില് ഒന്നായ ഗോ എയര്‍ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഓഫര്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു. 726 രൂപ മുതലാണ് പുതിയ നിരക്കുകള്‍ ആരംഭിക്കുന്നത്. ജനുവരി 24 ന് ആരംഭിച്ച് ബുക്കിങ്ങ് സൗകര്യം 28 വരെയാണ് ലഭിക്കുന്നത്. 2018 മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്.
ഗോ എയര്‍ വെബ് സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഓഫര്‍ ലഭിക്കും. വരും വര്‍ഷങ്ങളിലെ യാത്രകളെയും ഹോളിഡേ പ്ലാനുകളെയും മുന്‍ നിര്‍ത്തിയാണ് ഗോഎയര്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫറില്‍ ഗ്രൂപ് ഡിസ്കൗണ്ടും സാധ്യമല്ല. എന്നാല്‍ ബുക്കിങ്ങ് കാന്‍സലേഷനും റിബുക്കിങ്ങും ഓഫറില്‍ സാധ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.