ഇതിനകം ഗോ എയര്‍, ഇന്‍ഡിഗോ, വിസ്താര എന്നീ കമ്പനികള്‍ നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ആഭ്യന്തര സര്‍വിസുകള്‍ക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയര്‍ ഏഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ബംഗളൂരു, കൊച്ചി, ഹൈദരാബാദ്, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, പൂനെ, റാഞ്ചി തുടങ്ങി ഏഴു ഇന്ത്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കുകളില്‍ ടിക്കറ്റ് ബുക് ചെയ്യാം.