
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായ് ജെറ്റ് എയര്‍ വേയ്സ്. പുതുവര്‍ഷത്തോടനുബന്ധിച്ച് എയര്‍ വേയ്സ് ഇളവുകള്‍ പ്രഖ്യാപിച്ചു. പുതുവര്‍ഷത്തോടനുബന്ധിച്ച് കുവൈത്തില്‍ ഇന്ത്യയിലേക്കുള്ള വിമാനക്കൂലിയില്‍ 20ശതമാനം ഇളവാണ് ജെറ്റ് എയര്‍വെയ്സ് പ്രഖ്യാപിച്ചത്.
ജനുവരി രണ്ടുവരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കായിരിക്കും ഇളവ് ലഭിക്കുക. ഇന്ത്യ വഴി ബാങ്കോക്ക്, കൊളംബോ, ഹോങ്കോങ്, ധാക്ക, കഠ്മണ്ഡു, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ലഭിക്കും. കൂടാതെ 2018 ജനുവരി 15 മുതല്‍ യാത്രയ്ക്കുള്ള ടിക്കറ്റും ഈ ഇളവില്‍ ലഭ്യമാകുമെന്ന് ജെറ്റ് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.