‘UAE Embassy New Delhi’ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ പ്രവര്‍ത്തിക്കുന്ന ആപ്പ് വിമാനത്താവളങ്ങളില്‍ ബാഗേജുകള്‍ നഷ്ടമായാല്‍ സഹായമെത്തിക്കാനും പ്രശ്നബാധിത സ്ഥലങ്ങളെക്കുറിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകള്‍ നല്‍കാനുമുള്ള സൗകര്യത്തോടുകൂടിയതാണ്.
താമസക്കാര്‍ക്കു പുറമെ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കാനുള്ള തയാറെടുപ്പുമായി ദുബായ്. ദുബായില്‍ എത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും അടിയന്തര ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുമെന്ന് നേരത്തെ അധികൃതര്‍ സൂചന നല്‍കിയിരുന്നു. അടുത്ത വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാക്കാനാണ് ദുബായ് ആരോഗ്യ വകുപ്പിന്റെ നീക്കം.
പ്രവാസി മലയാളികള്‍ക്കു കേരള സര്‍ക്കാര്‍ നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡിനായുള്ള അപേക്ഷ ഇനി ഓൺലൈൻ വഴി സമർപ്പിക്കാം
പ്രവാസി ക്ഷേമനിധി, നോര്‍ക്ക ഐഡി കാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു സംസ്കൃതി ആരംഭിച്ച നോര്‍ക്ക ഹെല്പ് ഡസ്കിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കേരള പോതുമരമാത്ത് വകുപ്പ് മന്ത്രി ജി. സുധാകരനാണ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്കും വിദേശത്തേക്ക് പറക്കുന്ന ഇന്ത്യക്കാര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായിരിക്കും ഈ ആപ്പ് എന്ന് ഗള്‍ഫ് നേഷന്‍സ് അംബാസിഡര്‍ അഹ്മദ് അല്‍ബാന വ്യക്തമാക്കി. എംബസി ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലുമായി 2 അപ്ലിക്കേഷനുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. യുണൈറ്റഡ് അറബ് എമിറേറ്റസ് എംബസി എന്ന പേരിലാണ് ആപ്പ് ഉള്ളത്.
ആധാര്‍ കാര്‍ഡ് സംബന്ധിച്ച വ്യക്തതയ്ക്ക് പ്രവാസികള്‍ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) 15നു പുറപ്പെടുവിച്ച സര്‍ക്കുലര്‍ ശ്രദ്ധിക്കണമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസ് അറിയിച്ചു. ആധാര്‍ കാര്‍ഡ് സംബന്ധിച്ചു വ്യക്തത തേടി പ്രവാസികളുടെ ഒട്ടേറെ അന്വേഷണങ്ങള്‍ ദുബായ് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസിലേക്കു ലഭിക്കുന്നുണ്ട്.
റിക്രൂട്ടിങ് കമ്പനി ലൈസന്‍സിന് അപേക്ഷിക്കുന്ന സ്വദേശി സര്‍വകലാശാല ബിരുദധാരിയായിരിക്കണമെന്നും തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിയമത്തില്‍ പറയുന്നു. കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി ഉറപ്പുവരുത്തുന്നതാണ് മറ്റൊരു ഭേദഗതി.
വീട്ടുവേലക്കാരുടെ ഹുറൂബ് ഓണ്‍ലൈന്‍ വഴി രേഖപ്പെടുത്താന്‍ സൗദി പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) നാല് നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഹുറൂബ് അഥവാ ഒളിച്ചോട്ടം ഇനി ഓണ്‍ലൈന്‍ വഴി റദ്ദ് ചെയ്യാനാവില്ല. തൊഴിലാളികളെ ഹുറൂബാക്കുന്ന സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് ജവാസാത്ത് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയത്.
2017 ലെ ഗർഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു. അറ്റ്ലാന്റിസ് ദി പാമിൽ നടന്ന ചടങ്ങിൽ യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
2017 ലെ ഗർഷോം പുരസ്കാരങ്ങൾ ഇന്ന് വൈകുന്നേരം ഏഴിന് അറ്റ്ലാന്റിസ് ദി പാമിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. യു എ ഇ ഫെഡറൽ നാഷണൽ കൌൺസിൽ അംഗം ബ്രിഗേഡിയർ H.E മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു. ടി ഖാദർ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും.