കണ്ണൂര്‍- കാസര്‍കോട് സ്പെഷ്യല്‍ പാസഞ്ചറുകളാണ് റെയില്‍വേ നിര്‍ത്തലാക്കിയത്. യാത്രക്കാര്‍ കുറവായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയതെന്നാണ് റെയില്‍വെയുടെ വിശദീകരണം. ലാഭകരമായാല്‍ സര്‍വ്വീസ് പുനരാംരഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.
നാല് ബിരുദാനന്തര കോഴ്സുകള്‍ മലയാളം മാധ്യമത്തിലൂടെ പഠിപ്പിക്കാനാണ് സര്‍വ്വകലാശാല തയാറെടുക്കുന്നത്. ആറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് എംബിഎ, എംഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങി വിവിധ കോഴ്സുകള്‍ ആരംഭിക്കുന്നത്.
സ്വകാര്യവാഹനങ്ങളുടെ നികുതി അടയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റും അടിസ്ഥാന വിവരങ്ങളും നല്‍കുകയാണ് വേണ്ടത്. ഉടമയ്ക്ക് താത്കാലിക രസീത് ലഭിക്കും.
2015- 16 സാമ്പത്തിക വര്‍ഷം കരിപ്പൂരില്‍നിന്ന് 121.50 കോടിയാണ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ലഭിച്ചത്. ചെലവ് 122.85 കോടിയുമായിരുന്നു. 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം വര്‍ധിച്ച് 130.8 കോടി അതോറിറ്റിക്ക് ലഭിച്ചു. എന്നാല്‍ ചെലവ് 135.4 കോടിയായി ഉയരുകയും ചെയ്തു.
ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററില്‍ മൂന്നുകോച്ചുളള ആറ് ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ പതിനൊന്ന് സ്റ്റേഷനുകളാണ് ഉളളത്.
വിമാനത്താവളത്തില്‍ ഉന്നതസംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയെങ്കിലും സര്‍വീസ് സനടത്തുന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പുതുതായി ചുമതലയേറ്റ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി. രാധാകൃഷ്ണന് പറഞ്ഞു.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ ഇന്ന് മുതല്‍ സ്വീകരിക്കും. ഇന്ന് വൈകിട്ട് നാലുമണി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. www.hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.
മെയ് 22 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. 10ാം ക്ലാസ് പരീക്ഷാഫലം മേയ് 20നകം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരുടെ ഫലം വൈകിയാല്‍ ഈ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് സംസ്ഥാന സിലബസിലേക്കു മാറുന്നതിന് പ്രയാസം നേരിടും.
4,37, 156 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 20,967 കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. 1174 സ്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. ഇതില്‍ 405 എണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്.
എയര്‍ ഇന്ത്യ വിമാനത്തിന്റെ യന്ത്രഭാഗങ്ങളാണ് ടേക് ഓഫിനിടെ പൊട്ടിത്തെറിച്ചത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. മുംബൈയില്‍ നിന്ന് യന്ത്രഭാഗങ്ങള്‍ കരിപ്പൂരിലെത്തിച്ച ശേഷമാണ് വിമാനം നന്നാക്കാന്‍ തുടങ്ങിയത്.