ജനുവരി 29, ഏപ്രില്‍ 2 തീയതികളില്‍ പ്രത്യേകം തയ്യാറാക്കുന്ന പള്‍സ് പോളിയോ ബൂത്തുകളിലൂടെ അഞ്ചു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. എറണാകുളം ജില്ലയില്‍ 2,25,782 കുട്ടികള്‍ക്കാണ് പരിപാടിയുടെ ഭാഗമായി പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.
കോട്ടയം വഴി ഓടുന്ന ആറു ദീര്‍ഘദൂര ട്രെയിനുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും. ഏഴു പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും അഞ്ചു പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദു ചെയ്തു.
ഫെബ്രുവരി രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
ജലദൗര്‍ലഭ്യം, കുടിവെള്ള ചോര്‍ച്ച തുടങ്ങിയ പരാതികള്‍ സ്വീകരിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനുമായി കേരള വാട്ടര്‍ അതോറിറ്റിയുടെ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന വരള്‍ച്ചാ പരാതിപരിഹാര സെല്‍ പ്രവർത്തനം ആരംഭിച്ചു.
റഷ്യന്‍ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ ആത്മഹത്യ ചെയ്തു. റഷ്യന്‍ സ്വദേശി ഡാനിയല്‍ ആണ് ആത്മഹത്യ ചെയ്തത്. മുബൈയിലേക്ക് പോകുന്നതിനായി എത്തിയതായിരുന്നു ഡാനിയല്‍.
തലസ്ഥാനത്ത് രണ്ട് പിങ്ക് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. ഭാവിയില്‍ കൂടുതല്‍ മേഖലകളിലേക്ക് ഇത്തരം സര്‍വീസുകള്‍ വ്യാപിപ്പിക്കും.
രാജ്യത്തിന്റെ 68ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്തും വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി.
തിരുവനന്തപുരം, പാലക്കാട്, മധുര, സേലം, തിരുച്ചിറപ്പള്ളി എന്നീ ഡിവിഷനുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന 29 കൗണ്ടറുകളാണ് അടച്ചു പൂട്ടാന്‍ ഉത്തരവായിരിക്കുന്നത്. ഈ മാസം 12നാണ് ഇതു സംബന്ധിച്ച ഉത്തരവ് റെയില്‍വേ പുറത്തിറക്കിയത്.
ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ ഓഫിസില്‍ ഉച്ചക്ക് 2.30 നാണ് യോഗം ചേരുക.
തിങ്കളാഴ്ച വരെ 52,150 അപേക്ഷകളാണ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം എഴുപത്തേഴായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 11,000 പേര്‍ക്ക് മാത്രമാണ് അവസരം ലഭിച്ചത്.