കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് തൃശൂരില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് കാണിക്ക അര്‍പ്പിക്കാനുള്ള സംവിധാനം. സോപാനത്തിന് ഇടതുവശത്തുള്ള കൗണ്ടറിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
കൊച്ചി ക്രൗണ്‍പ്ലാസയില്‍ നടന്ന അഭില്‍ദേവ് ഡോട്ട് കോം കേരള ഫാഷന്‍ലീഗില്‍ പ്രമുഖതാരങ്ങള്‍ അനശ്വര പ്രണയത്തിന്റെ പ്രതീകമായ കാഞ്ചനമാലയ്ക്കു മുന്നില്‍ ആദരവര്‍പ്പിച്ചു പുതു ഡിസൈനുകളുമായി റാമ്പിലെത്തി.
നടന് ദിലീപും കാവ്യാ മാധവനും വിവാഹിതരായി. എറണാകുളം കലൂരിലെ വേദാന്ത ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം.
തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് നടപ്പിലാക്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിപ്രകാരം അപേക്ഷ നല്‍കുന്നതിനുള്ള തിയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ളസ്ടൂ പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ളസ് ലഭിച്ചവരും മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമായ 3000 വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം സ്കോളര്‍ഷിപ്പ് നല്‍കും. ഒറ്റത്തവണയായി 5000 രൂപയാണ് നല്‍കുന്നത്. 2015-16 വിദ്യാഭ്യാസ വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ളസ്ടൂ പഠനം പൂര്‍ത്തിയാക്കിവരും എല്ലാ വിഷയത്തിലും എ പ്ളസ് ഗ്രേഡ് ലഭിച്ചവരുമായിരിക്കണം […]
ആലുവാ മാതാ തീയറ്ററിന് സമീപം ക്ലിനിക് നടത്തുകയായിരുന്ന പശ്ചിമബംഗാളിലെ നാദിയ സ്വദേശി ദിപാകര്‍ മണ്ടലാണ് അറസ്റ്റിലായത്.
എല്ലാ പണമിടപാടുകള്‍ സംബന്ധിച്ച് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആദായനികുതി വകുപ്പിന് പ്രത്യേകം റിപ്പോര്‍ട്ട് നല്‍കണം. സഹകരണ ബാങ്കുകള്‍, തപാല്‍ ഓഫീസുകള്‍ എന്നിവിടങ്ങളിലെ നിക്ഷേപങ്ങളും പരിശോധിക്കും.
നോര്‍ക്കയുടെ തിരുവനന്തപുരത്തുളള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ നവംബര്‍ 25 നു ഓതന്റിക്കേഷന് ഉണ്ടായിരിക്കുന്നതല്ല.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ചേര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ രജിസ്ട്രേഷന് സമയത്ത് പാന്‍ നമ്പര്‍ ആധാരത്തില്‍ രേഖപ്പെടുത്തണം എന്നാണ് പുതിയ ഉത്തരവ്.