Currency

Kerala

ശ്രീകൃഷ്ണ ജയന്തി ആഘോഷം; കണ്ണൂരില്‍ കനത്ത സുരക്ഷ

കണ്ണൂർ: ശ്രീകൃഷ്ണജയന്തിദിനം സിപിഎമ്മും ആര്‍എസ്‌എസും ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തി. ബാലഗോകുലത്തിന്‍റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയും സിപിഎമ്മിന്‍റെ ‘നമ്മളൊന്ന്’ ഘോഷയാത്രയും ഒരേ സമയം നിരത്തിലിറങ്ങുന്നതോടെ സംഘര്‍ഷമുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലുടനീളം പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. ചട്ടമ്പിസ്വാമിദിനം മുതല്‍ അയ്യങ്കാളി ദിനം വരെ നീളുന്ന അഞ്ചുദിവസത്തെ വര്‍ഗീയ വിരുദ്ധക്യാംപെയിനിന്റെ ഭാഗമായാണ് നമ്മളൊന്ന് എന്ന പേരില്‍ സിപിഎം ഇന്ന് ഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ 206 കേന്ദ്രങ്ങളില്‍ ഘോഷയാത്ര നടക്കും. അത്രയും തന്നെ […]

Top
x