Currency

പശു ദൈവവും പട്ടി കുടുംബാംഗവും; കേരളത്തില്‍ മനുഷ്യരേക്കാള്‍ വില നായ്ക്കള്‍ക്കെന്ന് അറബ് മാധ്യമങ്ങള്‍

Friday, August 26, 2016 1:28 pm

കേരളം സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറബ് മാധ്യമങ്ങള്‍. മണ്ണും മഴയും കായലോരവുമൊന്നുമല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത്, മറിച്ച് നല്ല ഒന്നാന്തരം തെരുവുനായ്ക്കളുടെ കടിയാണ്.

യുഎഇ: കേരളം സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ടൂറിസ്റ്റുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറബ് മാധ്യമങ്ങള്‍. മണ്ണും മഴയും കായലോരവുമൊന്നുമല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിങ്ങളെ കാത്തിരിക്കുന്നത്, മറിച്ച് നല്ല ഒന്നാന്തരം തെരുവുനായ്ക്കളുടെ കടിയാണ്. തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം ചെമ്പകരാമന്‍ തുറയില്‍ ശിലുവമ്മ എന്നാ സ്ത്രീ കൊല്ലപ്പെട്ട പശ്ചാതലത്തിലാണ് അറബികള്‍ക്ക് പത്രങ്ങള്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ തെരുവുനായ ശല്യം ഗണ്യമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വാര്‍ത്തകള്‍ അതീവ പ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങള്‍ കൊടുത്തിരിക്കുന്നത്.

മനുഷ്യജീവനെക്കാലും കേരളീയര്‍ വില കൊടുക്കുന്നത് തെരുവ് നായ്ക്കളുടെ ജീവനാണെന്നാണ് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പുല്ലുവിളയില്‍ വീട്ടമ്മ കൊല്ലപ്പെട്ടതടക്കമുള്ള വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് തെരുവുനായ്ക്കള്‍ക്കാണ് പ്രാധാന്യമെന്ന രീതിയില്‍ ഗള്‍ഫ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അല്‍ ഹയാത്ത്, അല്‍ റിയാദ്, അല്‍ യൗം, അല്‍ മിസ്രി, അല്‍ ഖബസ് തുടങ്ങിയ പത്രങ്ങളാണ് കാലങ്ങളിലായി കേരളത്തിലുള്ളതും ഇപ്പോള്‍ രൂക്ഷമായതുമായ നായശല്യത്തെ കുറിച്ച് എഴുതിയിരിക്കുന്നത്.

ഇന്ത്യയില്‍ നിലവിലുള്ള വ്യവസ്ഥകളെ പരിഹസിച്ചു കൊണ്ടുമാണ് പത്രങ്ങള്‍ വാര്‍ത്തകള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ പശുവിനെ ദൈവമായും അമ്മയായും പട്ടിയെ കുടുംബാംഗമായുമാണ് കാണുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പട്ടികളെയും പശുവിനെയും പരിപാലിക്കുന്നതിനാണ് മറ്റെന്തിനെക്കാളും പ്രാധാന്യം. അതിന്റെ പേരില്‍ മനുഷ്യജീവനെ നശിപ്പിച്ചാലും വേണ്ടില്ല. ഇതോടൊപ്പം നായശല്യം രൂക്ഷമാകുന്നതിന്റെ കാരണങ്ങളും പത്രം പറയുന്നു. ഭക്ഷ്യ മാലിന്യങ്ങളും അറവുമാലിന്യങ്ങളും സംസ്കരിക്കാന്‍ തക്ക ശാസ്ത്രീയ മാര്‍ഗങ്ങളുടെ അഭാവമാണ് ഇതിന് കാരണമെന്ന് പത്രങ്ങള്‍ കുറ്റപ്പെടുത്തുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x