അബുദാബിയില്‍നിന്ന് അജ്മാനിലേക്കു ബസ് സര്‍വീസ് ആരംഭിച്ചു. സിറ്റി ബസ് ടെര്‍മിനലില്‍നിന്ന് ഇന്നലെ രാവിലെയാണ് സര്‍വീസ് ആരംഭിച്ചത്. 1 മണിക്കൂര്‍ ഇടവിട്ടാണ് സര്‍വീസ്. ഇതോടെ അബുദാബിയില്‍നിന്ന് അജ്മാനിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമായി.
പ്രാദേശിക സിലബസില്‍ ഉള്‍പ്പെടുത്തുന്ന രണ്ടാമത്തെ വിദേശ ഭാഷയാണ് ജാപ്പനീസ്. ഒരു വര്‍ഷത്തിനകം ജാപ്പനീസ് ഭാഷാ പഠനം സാധ്യമാകുമെന്നാണു പ്രതീക്ഷയെന്ന് യുഎഇയിലെ ജപ്പാന് സ്ഥാനപതി അകിഹികൊ നകാജിമ പറഞ്ഞു.
ഫുട്ബോള്‍ താരവും മലപ്പുറം ഒതുക്കുങ്ങല്‍ തൊടുകുത്തുപറമ്പ് സ്വദേശിയുമായ ഉണ്ണീന്‍കുട്ടി (39) ആണ് മരിച്ചത്. ഔദ്യോഗിക ആവശ്യത്തിന് അബുദാബിയിലേക്ക് വരുന്നതിനിടെ മഫ്റഖില്വച്ച് റിക്കവറി വാഹനത്തിലിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഉണ്ണീന്‍കുട്ടിയെ മഫ്റഖ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മണിക്കൂറില്‍ 15 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമേ പോകാവൂ എന്ന് ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) വ്യക്തമാക്കി. വാടകയ്ക്ക് നല്കുന്ന കമ്പനിക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. നഗരത്തില്‍ ഇ-സ്കൂട്ടറില്‍ ജനങ്ങള്‍ യാത്ര ചെയ്തിരുന്നുവെങ്കിലും അംഗീകാരം നല്‍കുന്നത് ഇപ്പോഴാണ്.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് രണ്ട് ദിര്‍ഹം 37 ഫില്‍സ് നല്‍കണം. ജൂലൈ മാസം ഇത് രണ്ട് ദിര്‍ഹം മുപ്പത് ഫില്‍സ് മാത്രമായിരുന്നു. സ്പെഷ്യല്‍ 95 ലിറ്ററിന് രണ്ട് ദിര്‍ഹം 26 ഫില്‍സായിരിക്കും ആഗസ്റ്റിലെ നിരക്ക്. രണ്ട് ദിര്‍ഹം 18 ഫില്‍സായിരുന്നു ജൂലൈ മാസം ഈടാക്കി വന്നത്. ഡീസല്‍ വിലയിലും വര്‍ധനയുണ്ട്. ലിറ്ററിന് രണ്ട് ദിര്‍ഹം 42 ഫില്‍സായിരിക്കും ആഗസ്റ്റിലെ നിരക്ക്. 2.35 ഫില്‍സായിരുന്നു നടപ്പുമാസം ഈടാക്കി വന്നത്.
പിഴ അടച്ചില്ലെങ്കില്‍ മാസത്തിന് 10 ദിര്‍ഹം വീതം അധികം നല്‍കണം. സീബ്രാ ക്രോസ്, മേല്‍പാലം, ഭൂഗര്‍ഭ പാത എന്നിവിടങ്ങളിലൂടെ മാത്രമേ കാല്‍നട യാത്രക്കാര്‍ റോഡിന് കുറുകെ കടക്കാവൂ. നിയമ ലംഘകരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അഡ്നോക് പമ്പുകളിലാണ് ഈ സംവിധാനം നിര്‍ബന്ധമാക്കുന്നത്. സ്മാര്‍ട് ടാഗ് സംവിധാനം നിലവിലുണ്ടെങ്കിലും ഇതുവരെ നിര്‍ബന്ധമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേര് ഇപ്പോഴും പണം നല്‍കിയോ കാര്‍ഡ് ഉപയോഗിച്ചോ ആണ് ഇന്ധനം നിറച്ചുവരുന്നത്. എല്ലാ വാഹന ഉടമകളും സ്മാര്‍ട് സംവിധാനത്തിലേക്ക് വരണമെന്ന് അഡ്നോക് ഇടപാടുകാരോട് ആവശ്യപ്പെട്ടു തുടങ്ങി.
ഭര്‍ത്താവിന്റെ സ്പോണ്സര്ഷിപ്പിലുള്ള ഭാര്യക്ക് മാത്രമാണ് ഇതുവരെയും പ്രത്യേക വര്‍ക്ക് പെര്‍മിറ്റെടുത്ത് ജോലി ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. വീസകളില്‍ നോട്ട് ഫോര്‍ വര്‍ക്ക് എന്ന് സ്റ്റാംപ് ചെയ്യുമെങ്കില്‍ കൂടി മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അനുമതിയുടെ പുറത്ത് സ്ഥാപനത്തിന് സ്ത്രീകളെ ജോലിക്ക് നിയമിക്കാന്‍ അനുമതിയുണ്ട്. പുതിയ നിയമപ്രകാരം ഈ ആനുകൂല്യം ഇനി ഭര്ത്താക്കന്മാര്ക്കും ലഭ്യമാകും.
മുസഫയില്നിന്ന് അബുദാബി എയര്‍പോര്‍ട്ട് വഴി ദുബായിലേക്കും തിരിച്ചും പുതിയ ബസ് സര്‍വീസ് (ഇ102) ആരംഭിച്ചു. മുസഫ ഷാബിയ-12ല്‍ നിന്ന് ദുബായിലെ ഇബ്ന് ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കാണ് ബസ് സര്‍വീസ്. 1 മണിക്കൂര്‍ 40 മിനിറ്റാണ് യാത്രാ ദൈര്‍ഘ്യം. അബുദാബി എയര്‍പോര്‍ട്ടില്‍ 5 മിനിറ്റ് നിര്‍ത്തും. 25 ദിര്‍ഹമാണ് നിരക്ക്.
തിരക്കേറിയ സമയങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ നാല് ദിര്‍ഹം ചുങ്കം ഈടാക്കും. തിരക്ക് കുറഞ്ഞ സമയത്തും വെള്ളിയാഴ്ചകളിലും അവധിദിവസങ്ങളിലും രണ്ട് ദിര്‍ഹം നല്കിയാല് മതി. ദിവസം ഒരു വാഹനത്തിന് കൂടിയാല്‍ 16 ദിര്‍ഹം വരെ ആയിരിക്കും ചുങ്കം ഈടാക്കുക.