
അബുദാബി: യുഎഇ സിലബസില്‍ ചൈനീസിനു പുറമേ ഇനി ജാപ്പനീസ് ഭാഷയും പഠിക്കാം. പ്രാദേശിക സിലബസില്‍ ഉള്‍പ്പെടുത്തുന്ന രണ്ടാമത്തെ വിദേശ ഭാഷയാണ് ജാപ്പനീസ്. ഒരു വര്‍ഷത്തിനകം ജാപ്പനീസ് ഭാഷാ പഠനം സാധ്യമാകുമെന്നാണു പ്രതീക്ഷയെന്ന് യുഎഇയിലെ ജപ്പാന്‍ സ്ഥാനപതി അകിഹികൊ നകാജിമ പറഞ്ഞു.
അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചൈനീസ് സന്ദര്‍ശനത്തെ തുടര്‍ന്ന് ചൈനീസ് ഭാഷ യുഎഇ സിലബസില്‍ ഉള്‍പെടുത്താന്‍ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ മുതല്‍ ചൈനീസ് ഭാഷ പഠിക്കാന്‍ സൗകര്യമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.