
അബുദാബി: വെള്ളിയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലും മറ്റ് എമിറേറ്റുകളിലും പരക്കെ മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവുമുണ്ടായി. അടുത്ത ഏതാനും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
അറേബ്യന്‍ ഗള്‍ഫ് മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പുണ്ട്. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ എട്ട് അടി വരെ ഉയരത്തില്‍ തിരയടിച്ചേക്കുമെന്നാണ് അറിയിപ്പ്. തിങ്കളാഴ്ച വരെ കാലാവസ്ഥ സമാന രീതിയില്‍ തുടരും.
വ്യാഴാഴ്ച പുലര്‍ച്ചെ ശക്തമായ മൂടല്‍മഞ്ഞ് അനുഭവപ്പെട്ടിരുന്നു. ദൂരക്കാഴ്ച 200 മീറ്ററില്‍ താഴെയായതോടെ നിരവധി അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദുബായിലും ഷാര്‍ജയിലും വിമാന സര്‍വീസുകളും വൈകിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.