Currency

പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെ ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ

സ്വന്തം ലേഖകന്‍Friday, March 8, 2019 1:06 pm

അബുദാബി: മാര്‍ച്ച് 11 മുതല്‍ ജനങ്ങള്‍ക്കായി തുറന്നു നല്‍കുന്ന പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സന്ദര്‍ശിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 60 ദിര്‍ഹവും നാല് മുതല്‍ 17 വരെ വയസ്സുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹവും ടിക്കറ്റ് നിരക്ക്. കൊട്ടാരം, ഉദ്യാനം എന്നിവ ഉള്‍പ്പെടെ എല്ലാ പൊതു സ്ഥലങ്ങളിലേക്കും പ്രവേശിക്കാനുള്ള ടിക്കറ്റിന്റെ നിരക്കാണ് ഇത്. ഉദ്യാനം മാത്രം സന്ദര്‍ശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹവും കുട്ടികള്‍ക്ക് 12 ദിര്‍ഹവുമാണ്. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയാണ് സന്ദര്‍ശന സമയം.

അര മണിക്കൂര്‍ കൂടുമ്പോള്‍ ഗൈഡഡ് ടൂര്‍ ഉണ്ടാകും. ഇംഗ്ലീഷിലും അറബിയിലും ഈ സേവനം ലഭ്യമാണ്. ഇതിന് ഒരാള്‍ക്ക് 30 ദിര്‍ഹം വേറെ നല്‍കണം. ഒരു ടൂറില്‍ 20 പേരെയാണ് ഉള്‍പ്പെടുത്തുക. ഏകദേശം ഒന്നര മണിക്കൂറായിരിക്കും ടൂര്‍. കൊട്ടാരം, ഉദ്യാനം എന്നിവ സന്ദര്‍ശിക്കാനുള്ള ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമായിരിക്കും ഗൈഡഡ് ടൂര്‍ ലഭ്യമാവുക. ടിക്കറ്റുകള്‍ കൗണ്ടറില്‍നിന്നും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x